യു.പി.എഫ് – യു.എ.ഇയുടെ കണ്‍വന്‍ഷന് ഷാർജയിൽ അനുഗ്രഹീത തുടക്കമായി

 

post watermark60x60

ഷാര്‍ജ: യു.എ.ഇ.യിലെ പെന്തക്കോസ്തു സഭകളുടെ ഐക്യവേദിയായ യു. പി.എഫ് യു.എ.ഇയുടെ കണ്‍വന്‍ഷന്‍ ഷാർജയിൽ തുടക്കമായി. യു.പി.എഫ് പ്രസിഡന്റ് പാസ്റ്റര്‍ സാം അടൂര്‍ കൺവൻഷൻ ഉത്ഘാടനം ചെയ്തു. ഇന്ന് മുതല്‍ 7 വരെ ഷാർജ വർഷിപ് സെന്‍റര്‍ മെയിന്‍ ഹാളിൽ ആണ് യോഗങ്ങൾ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 7.30 മുതല്‍ 10 വരെയാണ് യോഗങ്ങൾ നടക്കുന്നത്. 2007 മുതല്‍ ഐ.പി.സി ഓര്‍ലാന്‍റോ സഭയുടെ ശുശ്രൂഷകനും, ICPF USAയുടെ ചെയര്‍മാനും അനുഗ്രഹിത പ്രഭാഷകനുമായ പാസ്റ്റര്‍ ജേക്കബ് മാത്യു, ഓര്‍ലാന്‍റോ യു.എസ്.എ മുഖ്യ പ്രഭാഷകനായിരിക്കും.

ഒരു ദൈവപൈതലിന്റ ഭവനത്തിലെ ഒന്നാമത്തെ ഭാഷ ആത്മീയ ഭാഷയാകണമെന്നു അദ്ധേഹം ഒന്നാം ദിനം ഉത്‌ബോധിപ്പിച്ചു.

Download Our Android App | iOS App

പാസ്റ്റർ ജോബി വർഗീസിൻറെ നേതൃത്വത്തിൽ 55 സഭകളിൽ നിന്നുള്ള 60 അംഗ യു.പി.എഫ് ക്വയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നു.

പാസ്റ്റര്‍ സാം അടൂര്‍, സന്തോഷ് ഈപ്പന്‍, വിനോദ് എബ്രഹാം എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ക്രൈസ്തവ എഴുത്തുപുര കണ്‍വന്‍ഷന്‍റെ മീഡിയ പാർട്ണർ ആയി പ്രവര്‍ത്തിക്കുന്നു.

-ADVERTISEMENT-

You might also like