റാന്നി ഈസ്റ്റ് സെന്റർ പി.വൈ.പി.എ യൂത്ത് ക്യാമ്പ് ഇന്ന്

റാന്നി: പി.വൈ.പി.എ റാന്നി ഈസ്റ്റ് സെന്റർ യൂത്ത് ക്യാമ്പ് ഇന്ന് (6-11-2018) രാവിലെ 10 മുതൽ വൈകിട്ട് 9 വരെ ഐ.പി.സി ബഥേൽ ടൌൺ  സഭയിൽ വച്ച് നടത്തപ്പെടും. സെന്റർ മിനിസ്റ്റർ പാസ്റ്റർ രാജു മേത്ര പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാസ്റ്റർ സാജൻ ജോയ്, ലൈജു ജോർജ് എന്നിവർ മുഖ്യ പ്രസംഗികർ ആയിരിക്കും. ജിൻസൺ ജോസ്, തിമോത്തി എന്നിവർ നയിക്കുന്ന സെന്റർ പി.വൈ.പി.എ ക്വയർ ആരാധനയ്ക് നേതൃത്വം നൽകും. രാവിലെ 10 മുതൽ 1 വരെയും, ഉച്ചക്ക് 2:30 മുതൽ 5 വരെ, വൈകിട്ടു 6 മുതൽ 9 വരെ, എന്നിങ്ങനെ 3 സെഷൻ ആയിട്ടാണ് ക്യാമ്പ് നടത്തപ്പെടുന്നത്. ഉച്ചയ്ക്ക് സെന്റർ പി.വൈ.പി.എ ഭക്ഷണം ക്രമീകരിക്കുന്നതാണ്. വൈകിട്ടു നടക്കുന്ന മീറ്റിംഗ് പൊതു മീറ്റിംഗായി ക്രമീകരിച്ചിരിക്കുന്നു. ഏവരെയും ഹൃദയപൂർവ്വം ക്യാമ്പിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like