കാനഡയില്‍ പറന്നുകൊണ്ടിരിക്കെ വിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നു വീണു

ഒട്ടാവ: കാനഡയിലെ ഒട്ടാവയില്‍ പറക്കുന്നതിനിടെ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു വിമാനം തകർന്നു വീണ് ഒരാൾ മരിച്ചു. വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടി ഒരു വിമാനം തകര്‍ന്നു താഴെ വീഴുകയായിരുന്നു.

പടിഞ്ഞാറന്‍ ഒട്ടാവയിലെ കാര്‍പ് മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. കൂട്ടിയിടച്ച വിമാനം ഒട്ടാവയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷിതമായി താഴെ ഇറക്കി. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

-ADVERTISEMENT-

-ADVERTISEMENT-

You might also like