ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ ഉദ്ഘാടനം നാളെ

മുംബൈ: ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകുന്നേരം ആറു മണിക്ക് നവിമുംബൈയിലെ പൻവേൽ എ.ജി. സഭാ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. പാസ്റ്റർ മോൻസി കെ. വിളയിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഐ.പി.സി. മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ പി. ജോയ് ഉദ്ഘാടനം നിർവഹിക്കും. എ.ജി. മഹാരാഷ്ട്ര സൂപ്രണ്ട് വി.ഐ. യോഹന്നാൻ മുഖ്യസന്ദേശം നൽകും. പാസ്റ്റർ മാത്യു ശാമുവേൽ(ചർച്ച് ഓഫ് ഗോഡ്, നേരൂൾ) ഭാരവാഹികൾക്കായി നിയമന പ്രാർത്ഥന നിർവ്വഹിക്കും. എഴുത്തുപുര ജനറൽ പ്രസിഡണ്ട് ഫിന്നി കാഞ്ഞങ്ങാട് എഴുത്തുപുര യുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കും. പ്രോഗ്രാം കോർഡിനേറ്റർ ജിൻസ് കെ. മാത്യു, പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ സംബന്ധിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സുവി. ജോർജ്ജുകുട്ടി (കേരളം) വെളിപ്പാട് പുസ്തകം ഒന്നുമുതൽ 22 വരെയുള്ള അധ്യായങ്ങൾ മനപാഠം ആയി അവതരിപ്പിച്ച് ശുശ്രൂഷിക്കും. പാസ്റ്റർ ലാലു ടി.ഡി നേതൃത്വം നൽകുന്ന ഡിവൈൻ വോയിസ് സംഗീത ശുശ്രൂഷ നിർവഹിക്കും നൽകും. പാസ്റ്റർ മോൻസി കെ. വിളയിൽ രചിച്ച ക്രൈസ്തവ ഗാനങ്ങളുടെ പശ്ചാത്തലം വിവരിക്കുന്ന ‘ചാതുര്യ കീർത്തനം’ എന്ന ഗ്രന്ഥം സമ്മേളനത്തിൽ വെച്ച് പ്രകാശനം ചെയ്യും. അനു ചെറിയാൻ, പാസ്റ്റർ റജി തോമസ്, ജയൻ കെ. തോമസ്, പാസ്റ്റർ ജിക്സൻ ജെയിംസ്, പാസ്റ്റർ ഷാജി വർഗീസ് തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.