മിഷൻ 1:8

തിരുവല്ല: ഐ.സി.പി.എഫ് നേതൃത്വം നൽകുന്ന മിഷൻ 1:8 എന്ന കോൺഫറൻസ് നവംബർ 17 മുതൽ 20 വരെ മുട്ടുമൺ മൗണ്ട് ഒലിവ് സെൻററിൽ വെച്ച് നടക്കും. പ്രസിദ്ധ സുവിശേഷകരായ റവ. എസകിയേൽ ജോഷുവ, ഡോ. കെ. മുരളീധരൻ, ഡോ. ബാബു കെ. വർഗീസ്, ഇവാ. സാജു മാത്യു കൂടാതെ ഐ.സി.പി.എഫ് ലീഡേഴ്സും നേതൃത്വം നൽകുന്നു. സുവിശേഷീകരണത്തിൽ പുതിയ വാതിലുകൾ തുറക്കുന്ന ചർച്ചകൾ, അനുഭവസാക്ഷ്യങ്ങൾ, ക്ലാസുകൾ എന്നിവ കോൺഫറൻസിന്റെ ഭാഗമാണ്. സുവിശേഷകർ, സഭാ ശുശ്രൂഷകർ, യുവജന പ്രവർത്തകർ, മിഷനറിമാർ, വിദ്യാർത്ഥികൾ, സുവിശേഷ തൽപരരായ മറ്റുള്ളവർക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ 250 രൂപ. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി വിളിക്കുക. 8086328571, 8281671207

-ADVERTISEMENT-

-ADVERTISEMENT-

You might also like