ക്രെെസ്തവ നേതാക്കന്മാര്‍ക്ക് സ്വീകരണമൊരുക്കി സൗദി രാജകുമാരന്‍

റിയാദ്: ഇസ്രായേലിനെ പിന്തുണക്കുന്ന അമേരിക്കൻ ക്രെെസ്തവ നേതാക്കന്മാർക്ക് സ്വീകരണം ഒരുക്കി സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. പ്രതിനിധി സംഘം സൗദി വിദേശകാര്യ മന്ത്രി അബൽ അൽ ജുബെറുമായും, അമേരിക്കയിലെ സൗദി സ്ഥാനപതി വാലിദ് ബിൻ സൽമാൻ രാജകുമാരൻ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച രണ്ടു മണിക്കൂര്‍ നീണ്ടു. സൗദി സന്ദര്‍ശിച്ച അമേരിക്കൻ പ്രതിനിധി സംഘത്തിൽ പ്രമുഖ ഇവാഞ്ചലിക്കല്‍ നേതാവ് ജോയല്‍ റോസന്‍ബര്‍ഗും മുൻ കോൺഗ്രസ് അംഗം മിച്ചൽ ബാച്ച്മാനും ഉൾപ്പെടുന്നു.

സൗദി കിരീടവകാശി ക്രെെസ്തവ നേതാക്കന്മാർക്ക് നൽകിയ സ്വീകരണം ഒരു ചരിത്ര സംഭവമാണെന്ന് പ്രതിനിധി സംഘം പുറത്തുവിട്ട ഇ-മെയിൽ പ്രസ്താവനയില്‍ പറയുന്നു. മറ്റ് മതങ്ങളോട് അസഹിഷ്‌ണുത പുലർത്തുന്ന രാജ്യം എന്ന ചീത്ത പേര് മാറ്റി എടുക്കാനും, ലോകത്തോട് കൂടുതൽ തുറവിയുള്ള രാജ്യമാകാനുമായാണ് സൗദി അറേബ്യ ഇത്തരം കൂടിക്കാഴ്ചക്കു വേദിയൊരുക്കിയതെന്ന് കരുതപ്പെടുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യൂറന്‍ സൗദി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരിന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like