ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ കൺവൻഷന് അനു​ഗ്രഹീത തുടക്കം

ബാംഗ്ലൂർ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) ബാം​ഗ്ലൂർ നോർത്ത് സെന്റർ വാർഷിക കൺവൻഷന് അനു​ഗ്രഹീത തുടക്കം. നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ. എൻ.സി.ഫിലിപ്പ് പ്രാർഥിച്ച് ഉദ്ഘാടനം ചെയ്ത കൺവൻഷനിൽ പാസ്റ്റർമാരായ കെ ജെ തോമസ് (കുമളി), ബിനോയ് ഈപ്പൻ (കോട്ടയം) എന്നിവർ പ്രസംഗിക്കും. ഇന്നു മുതൽ 4 വരെ എം.എസ്. പാളയ കളത്തൂർ ഗാർഡൻസിന് സമീപം കിംങ്ങ്സ് ഫാം ഗ്രൗണ്ടിൽ ദിവസവും വൈകിട്ട് 6 മുതൽ സുവിശേഷയോഗവും ഗാനശുശ്രൂഷയും നടക്കുന്നു. ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ നോർത്ത് സെന്ററിന് കീഴിലുള്ള 18 പ്രാദേശിക സഭകളിലെ ശുശ്രൂഷകർ പങ്കെടുക്കുന്ന ശുശ്രൂഷക സമ്മേളനം നടക്കും. പാസ്റ്റർമാരായ എൻ.സി. ഫിലിപ്പ്, വിജു ഐ. മാത്യൂ, ഷിബു കെ. മാത്യു എന്നിവർ കൺവൻഷന് നേതൃത്വം നൽകുന്നു. ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading