ആസിയ ബീബി പാകിസ്ഥാൻ വിടുന്നു? അഭയം ഒരുക്കാന്‍ സന്നദ്ധത അറിയിച്ച് വിവിധ രാജ്യങ്ങൾ

ലാഹോര്‍: മതനിന്ദാക്കേസില്‍ കഴിഞ്ഞ ദിവസം പാക്ക് സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ക്രൈസ്തവ വനിത ആസിയാ ബീബി പാക്കിസ്ഥാന്‍ വിട്ടേക്കും. തീവ്ര ഇസ്ളാമിക സംഘടനകളുടെ ഭീഷണി കണക്കിലെടുത്താണ് പലായനത്തിന് ഒരുങ്ങുന്നത്. അതേസമയം നിരവധി രാജ്യങ്ങള്‍ ആസിയാക്കും കുടുംബത്തിനും അഭയം വാഗ്ദാനം ചെയ്തിട്ടുണ്ട്. പിന്തുണയുമായി നിരവധി അന്താരാഷ്ട്ര സംഘടനകളും രംഗത്തുണ്ട്. ഏത് രാജ്യത്തേക്ക് പോകുമെന്ന കാര്യം രഹസ്യമായാണ് സൂക്ഷിക്കുന്നത്. ആസിയായെ വിദേശയാത്രാവിലക്കുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നും സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും പാക്കിസ്ഥാന്‍ ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരിന്നു.

post watermark60x60

ആസിയയുടെ വധശിക്ഷ റദ്ദാക്കിയതിന് ശേഷമുള്ള രണ്ടാംദിവസമായ ഇന്നലെയും പാക് നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ഇമ്രാന്‍ ഭരണകൂടത്തിന് നേരെയുമാണ് തീവ്രവാദികള്‍ ഭീഷണി മുഴക്കുന്നത്. അതീവ ജാഗ്രതയിലാണ് രാജ്യത്തെ ക്രൈസ്തവ സമൂഹം. വിധി പ്രഖ്യാപിച്ച ഉടനെ തന്നെ പാക്കിസ്ഥാനിലെ ഭൂരിഭാഗം ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്കൂളുകളും അടച്ചുപൂട്ടിയിരിന്നു. പ്രതിഷേധം നടത്തുന്നവരുമായി ചര്‍ച്ച നടത്താന്‍ ഗവണ്‍മെന്റ് അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

-ADVERTISEMENT-

You might also like