റ്റി.പി.എം മിഡിൽ ഈസ്റ്റ് സെന്റർ കണ്‍വൻഷൻ ദുബായിയിൽ

ദുബായ്: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ന്യൂ ടെസ്റ്റ്മെന്‍റ്

ചർച്ച് മിഡിൽ ഈസ്റ്റ് വാർഷിക സെന്റർ കണ്‍വന്‍ഷന്‍ നവംബർ 6 ചൊവ്വാഴ്‌ച മുതല്‍ 9 വെള്ളിയാഴ്ച വരെ ദുബായിൽ നടക്കും. ചൊവ്വാഴ്‌ച മുതല്‍ വ്യാഴാഴ്ച വരെ രാത്രി ഏഴിന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച രാവിലെ എട്ടിന് മിഡിൽ ഈസ്റ്റ് സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും ദുബായ് അൽ നാസർ ലെഷർ ലാൻഡ് (ഐസ് റിങ്ക്) (അമേരിക്കൻ ഹോസ്പിറ്റലിന് പിൻവശം) നടക്കും.

നവംബർ 7 ബുധനാഴ്‌ച രാവിലെ ഒൻപതിന് പൊതുയോഗവും വൈകിട്ട് മൂന്നിന് കാത്തിരിപ്പ് യോഗവും സൺ‌ഡേ സ്കൂൾ അധ്യാപകരുടെ മീറ്റിങ്ങും വ്യാഴാഴ്‌ച രാവിലെ ഒൻപതിന് പൊതുയോഗവും വൈകിട്ട് മൂന്നിന് കാത്തിരിപ്പ് യോഗവും യുവജന മീറ്റിങ്ങും ദുബായ് ഹോളി ട്രിനിറ്റി ചര്‍ച്ചിൽ നടക്കും.

post watermark60x60

സഭയുടെ ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

ദുബായ്, അബുദാബി, അൽ എയിൻ, ഫുജൈറ, റാസ് അൽ കൈമാ, ബഹ്‌റൈൻ, ദോഹ, കുവൈറ്റ്, മസ്കറ്റ്, സലാലാ തുടങ്ങിയ 12 മിഡിൽ ഈസ്റ്റ് സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like