ദേശീയ സമാധാന പ്രാർത്ഥനാ സംഗമത്തിന് അനുഗ്രഹ സമാപ്‌തി

കോഴിക്കോട്: മിഷനറി ഓർഗനൈസേഷൻസ് ലീഡേഴ്‌സ് ഫെല്ലോഷിപ്പ് ന്റെ നേതൃത്വത്തിൽ പട്ടണത്തിലെ എല്ലാ ക്രൈസ്തവ സഭകളെയും പങ്കെടുപ്പിച്ചുകൊണ്ട് നളന്ദ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 25ന് വൈകുന്നേരം 5 മണിക്ക് ആരംഭിച്ച പ്രാർത്ഥനാ സംഗമം അനുഗ്രഹമായി നടന്നു. വിവിധ സഭകളിൽ നിന്നും സഭാ നേതാക്കളും ധാരാളം വിശ്വാസികളും ഈ പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുത്തു.

മിഷനറി ഓർഗനൈസേഷൻസ് ലീഡേഴ്‌സ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. റവ. ബിജു കെ. ജോർജ്(സെൻറ് പോൾസ് മാർത്തോമാ ചർച് ) മോൺസിഞ്ഞോർ വിൻസെന്റ് അറക്കൽ (മാനേജർ, സെൻറ് സേവിയേഴ്‌സ് കോളേജ്) എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകി. റവ. ജോസഫ് (ലൂഥറൻ ചർച്) പ്രാര്ഥിച്ചു് ആരംഭിച്ച പ്രാർത്ഥനാ സംഗമത്തിൽ റവ. ഡോ. വി. റ്റി. ഏബ്രഹാം (സൂപ്രണ്ട്, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ്) മുഖ്യ പ്രഭാഷണം നടത്തി. ഈ പ്രാർത്ഥനാ സംഗമം ദേശീയ സമാധാ നത്തിനും, ദേശത്തിന്റ വിടുതലിനും, ആത്മീയ മുന്നേറ്റത്തിനും കാരണമായി മാറട്ടെ എന്നും, ഈ പ്രാർത്ഥനയുടെ മെതിക്കളത്തിൽ ഇനിയും അനേകം പ്രാർത്ഥനാ പോരാളികൾ അണിചേരുവാൻ ഇടയാകട്ടെ എന്നും റവ. ഡോ. വി. റ്റി. ഏബ്രഹാം ആശംസിച്ചു. ചാക്കോ ജോസഫ് സ്വാഗതവും, ബാബു കെ. മാത്യു നന്ദിയും പറഞ്ഞു. പ്രാർത്ഥനാ സംഗമം 8 മണിക്ക് സമാപിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like