ഇന്തോനേഷ്യയില്‍ യാത്രാ വിമാനം കടലില്‍ പതിച്ചു; വൻ ദുരന്തം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കടലില്‍ തകര്‍ന്ന് വീണു. 188 യാത്രക്കാരുമായി തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് പംഗ്കല്‍ പിനാംഗിലേക്ക് പോയ ജെ.ടി 610 വിമാനമാണ് മിനിട്ടുകള്‍ക്കകം തകര്‍ന്ന് വീണത്. വിമാനം തകര്‍ന്ന കാര്യം ഇന്തോനീഷ്യയുടെ രക്ഷാപ്രവര്‍ത്തക ഏജന്‍സി വക്താവ് യുസുഫ് ലത്തീഫ് സ്ഥിരീകരിച്ചു. യാത്രക്കാര്‍ ആരും തന്നെ രക്ഷപ്പെട്ടതായി വിവരമില്ല.

രാവിലെ 6.33ന് ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ലയണ്‍ എയറിന്റെ ബോയിംഗ് 737 മാക്സ് 8 വിമാനം 13 മിനിട്ടിന് ശേഷം എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാകുകയും ജാവാ കടലിലേക്ക് കൂപ്പുകുത്തുകയുമായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 7.20ന് ബംഗ്കാ- ബെലിതംഗില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം. തകരുന്നതിന് മുന്പ് പൈലറ്റ് അപായസൂചനയൊന്നും നല്‍കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. വിമാനം തകരാനുണ്ടായ കാരണവും അറിവായിട്ടില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.