UPFK കൺവൻഷന്‌ അനുഗ്രഹീത തുടക്കം; ജനസാന്ദ്രമായി NECK

കുവൈറ്റ് : യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ് ഓഫ് കുവൈറ്റ് (UPFK) മൂന്നാമത് വാർഷിക കൺവൻഷൻ നാഷണൽ ഇവാൻജലിക്കൽചർച്ച് ഓഫ് കുവൈറ്റിൽ (NECK) ൽ ആരംഭിച്ചു. NECK സെക്രട്ടറി റോയ് കെ. യോഹന്നാന്റെ അദ്ധ്യക്ഷതയിൽ, NECK അദ്ധ്യക്ഷൻ റവ. ഇമ്മാനുവേൽ ഗരീബ് സമ്മേളനം പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തു. ഏ.ജി. മലയാളം ഡിസ്ട്രിക്ട് സഭയുടെ മുൻ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. ശാമുവേൽ മുഖ്യ സന്ദേശം നല്കി. സഭയുടെ തലയായ ക്രിസ്തുവിനെ നാം അറിയണം എന്നു തന്റെ പ്രഥമ സന്ദേശത്തിലൂടെ ഉത്‌ബോധിപ്പിച്ചു. കൺവൻഷൻ ഗായക സംഘത്തോടൊപ്പം പെർസിസ് ജോൺ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി. കൺവൻഷനോടനുബന്ധിച്ചു UPFK പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം, KTMCC പ്രസിഡണ്ട്‌ ജോൺ മാത്യു നിർവഹിച്ചു.

ജനപ്പെരുപ്പം കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളും വിവിധ കമ്മറ്റികൾ ചെയ്തു വരുന്നു. ക്രൈസ്തവ എഴുത്തുപുരയുടെ തല്സമയ സംപ്രേക്ഷണത്തിലൂടെ ലോകമെമ്പാടും ആയിരങ്ങൾ കൺവൻഷന് തത്സമയം വീക്ഷിച്ചു. എഴുത്തുപുരയുടെ വിപുലമായ സ്റ്റാളും NECK പരിസരത്തു പ്രവർത്തിക്കുന്നുണ്ട്. സംയുകത ആരാധനയോടെ ഈ വർഷത്തെ കൺവൻഷനു ഒക്‌ടോബർ 26, വെള്ളിയാഴ്ച തിരശീല വീഴും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.