ചെറുചിന്ത:ദൈവമില്ല, ദൈവങ്ങളുമില്ല! | റോജി ഇലന്തൂർ

തലക്കെട്ട് മാത്രം വായിച്ച് വിധിക്കാൻ വരട്ടെ! ദൈവാവബോധമോ ദൈവഭയമോ നഷ്ടപ്പെട്ട ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. നിരത്തിലൂടെ യാത്ര ചെയ്യുമ്പോൾ കടന്നുപോയ ഒരു വാഹനത്തിന് പിന്നിൽ കണ്ട “ദൈവമില്ല, ദൈവങ്ങളുമില്ല” എന്ന ഒരു ചില്ലെഴുത്താണ് ഈ ചിന്തക്ക് ആധാരം. ദൈവത്തിന്റെ ദാനം, യേശു രക്ഷിക്കുന്നു, യേശു കർത്താവ് വേഗം വരുന്നു, രക്തം ജയം, യേശുവിൽ വിശ്വസിക്കുന്നു തുടങ്ങി അനവധി നിരവധി ദൈവവിശ്വാസ വചനങ്ങൾ വാഹങ്ങളിൽ ചില്ലെഴുത്തുകളിൽ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരെഴുത്ത് ആദ്യമായാണ് ശ്രദ്ധയിൽ പെടുന്നത്.

ദൈവവചനം ഇങ്ങനെ പറയുന്നു, ദൈവം ഇല്ല എന്ന് മൂഡൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷലന്മാരായി, മ്ലേച്ഛമായ നീതികേടു പ്രവർത്തിക്കുന്നു; നന്മ ചെയ്യുന്നവൻ ആരുമില്ല. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്ന് കാണ്‌മാൻ ദൈവം സ്വർഗ്ഗത്തിൽ നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.” (സങ്കീർത്തനം 53:1-2)

ദൈവം തന്റെ വചനത്താൽ ഉളവാകട്ടെ എന്ന കല്പനയാൽ സകളസൃഷ്ടികളെയും ഉളവാക്കിയപ്പോൾ മനുഷ്യനെ മണ്ണുകൊണ്ട് നിർമ്മിച്ചു. ദൈവസൃഷ്ടിയായ മനുഷ്യനാണ് ദൈവം ഇല്ല എന്ന് ഉച്ചൈസ്ഥരം ഘോഷിക്കുന്നത്. ദൈവം ഇല്ല എന്ന് പറയുന്നവർ ദൈവഭയം വിട്ടു വഷളത്വം പ്രവർത്തിച്ച് മ്ലേച്ഛകരമായ അനീതി പ്രവർത്തികൾ ചെയ്യുന്നു എന്ന് നാം കാണുന്നു. ദൈവം ഇല്ല എന്ന് പറയുന്നവരെ ദൈവം വചനത്തിലൂടെ വിളിക്കുന്ന പേര് ‘മൂഡൻ’ എന്നത്രേ.

ദൈവം സ്വർഗ്ഗത്തിൽ നിന്നു നോക്കുകയാണ് ‘ ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ‘ ഉണ്ടോ എന്നറിവാനായി. ദൈവം ഇല്ല എന്ന് ഹൃദയത്തിൽ നിരൂപിക്കുന്നവനെ മൂഢൻ എന്ന് തിരുവചനം പറയുമ്പോൾ ദൈവത്തെ അന്വേഷിക്കുന്നവർക്ക് ദൈവം നൽകുന്ന പേര് ‘ ബുദ്ധിമാൻ ‘ എന്നാകുന്നു. ദൈവവും ദൈവഭയം നഷ്ടമായി കൊണ്ടിരിക്കുന്ന ഈ വക്രതയും കോട്ടവും ഉള്ള തലമുറയുടെ നടുവിൽ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്ക മക്കളും ആയി നമുക്ക് ദൈവം ഉള്ള ദൈവഭയം ഉള്ള തലമുറകളായി ജീവിക്കാം..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.