CNN ഓഫിസില്‍ ബോംബ് ഭീഷണി; തത്സമയ സംപ്രേഷണം നിര്‍ത്തിവച്ചു

ന്യൂയോര്‍ക്ക് : പ്രമുഖ മാധ്യമസ്ഥാപനമായ സി.എന്‍.എന്നിന്റെ ഓഫിസില്‍ ബോംബ് ഭീഷണി. മുന്‍ യു.എസ് പ്രസിഡന്റുമാരുടെ വസതികള്‍ക്കു സമീപം സ്ഫോടക വസ്തു കണ്ടെത്തിയതിനു പിന്നാലെയാണ് സി.എന്‍.എന്നിന്റെ ഓഫിസില്‍ നിന്നും സ്ഫോടക വസ്തു കണ്ടെത്തിയത്.

സി.എന്‍.എന്‍ ഓഫിസില്‍ സ്ഫോടക വസ്തുവുമായി ഒരു ‘പാക്കേജ്’ ലഭിച്ചതായാണു സൂചന. തുടര്‍ന്നു കെട്ടിടം ഒഴിപ്പിച്ചു പൊലീസ് പരിശോധന നടത്തി. പൈപ്പുകളും വയറുകളും ചേര്‍ത്ത ‘പാക്കേജ്’ ടൈം വാണര്‍ സെന്ററിന്റെ കത്തുകള്‍ കൈകാര്യം ചെയ്യുന്ന മുറിയില്‍ നിന്നാണു കണ്ടെത്തിയത്. സ്ഫോടകവസ്തു പ്രാകൃത രീതിയിലുള്ളതാണ്, എന്നാല്‍ പ്രവര്‍ത്തനക്ഷമമാണ്. പൊട്ടിത്തെറിച്ചാല്‍ ദേഹത്തു തുളച്ചു കയറുന്ന തരം വസ്തുക്കളും ഇതിനകത്തുണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് പൊലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെയും മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്റെയും വസതിക്കു സമീപമാണ് സ്ഫോടക വസ്തു ആദ്യം കണ്ടെത്തിയത്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വീട്ടില്‍ നിന്നും സ്ഫോടക വസ്തു കണ്ടെത്തിയതായി സീക്രട്ട് സര്‍വീസ് അറിയിച്ചു. ഇവര്‍ക്കു ലഭിച്ച മെയിലുകള്‍ പരിശോധിച്ച രഹസ്യാന്വേഷണ വിഭാഗമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരുമിച്ചു പലയിടങ്ങളില്‍ സ്ഫോടക വസ്തു കണ്ടെത്തിയതില്‍ യു.എസിനെ ആശങ്കയിലാക്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.