എബനേസർ വർഷിപ് സെന്റർ ഹാൾ ഉത്ഘാടനം ചെയ്തു

 

അരുണാചൽ പ്രദേശിലെ വെസ്റ്റ്കമിംഗ് ഡിസ്ട്രിക്ടിൽ ലോവേർ ബാലുപോങ്ങിലെ എബനേസർ വർഷിപ് സെന്റെറിന്റ പുതിയ ഹാൾ ഉദ്ഘടനം 14-ഒക്ടോബർ 2018 രാവിലെ നടന്നു. സ്ഥലം സഭയിൽ കഴിഞ്ഞ പന്ത്രണ്ടു വർഷമായി കർത്താവിന്റെ വേലയിൽ ആയിരിക്കുന്ന കർത്തൃദാസൻ പാസ്റ്റർ റെജി തോമസിന്റെ പ്രാർത്ഥനയോടുകൂടെ ആരംഭിച്ച മീറ്റിംഗ് പാസ്റ്റർ അലക്സ്‌ എബ്രഹാം (ദുബായ് റീജിയൺ എ.പി.സി സെക്രട്ടറി) സമർപ്പണ ശുശ്രൂഷ നടത്തി. തുടർന്ന് ആരാധന പാസ്റ്റർ റെജി തോമസിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു. തുടർന്ന് 15-ഒക്ടോബർ 2018 നടന്ന സ്പെഷ്യൽ മീറ്റിംഗിൽ സ്ഥലം MLA കുംസി സിഡിസോയും സമീപവാസികൾ ആയ വിവിധ മതവിഭാങ്ങളിൽ പെട്ടവരും സമീപ പ്രദേശങ്ങളിലെ ദൈവദാസന്മാരും കടന്നുവന്നു ആശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന് 2 മണിക് ഷേർലി റെജിയുടെ നേതൃത്വത്തിൽ നടന്ന സഹോദരി സമാജം മീറ്റിംഗിൽ അതിഥിയായി കടന്നു വന്ന ഷേർലി അലക്സ്‌ (ദുബായ് ) പ്രസംഗിക്കുകയും ജാസിം നന്ദി അറിയിക്കുകയും ചെയ്തു കൊണ്ട് പ്രാർത്ഥനയോടുകൂടി യോഗം അവസാനിപ്പിച്ചു. തുടർന്ന് വൈകിട്ട് 6 മണിക് നടന്ന പൊതു മീറ്റിംഗിൽ പാസ്റ്റർ അലക്സ്‌ എബ്രഹാം ദൈവ വചനം സംസാരിക്കുകയും തുടർന്ന് സഭ സെക്രട്ടറി ഉത്തം നന്ദി അറിയിച്ചു പാസ്റ്റർ അലക്സ്‌ അബ്രഹാമിന്റെ ആശീർ വാദത്തോട് കൂടി മീറ്റിംഗ് അവസാനിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like