പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ ലോക്കൽ കമ്മറ്റിയെ തിരഞ്ഞെടുത്തു

വാർത്ത: കുര്യൻ സഖറിയ (നാഷണൽ മീഡിയ കോർഡിനേറ്റർ)

ഫ്ളോറിഡ: 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ നടക്കുന്ന 37 മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ ലോക്കൽ കമ്മറ്റിയെ തിരഞ്ഞെടുത്തു. പ്രാദേശിക കമ്മറ്റിയുടെ കോർഡിനേറ്റർമാരായി പാസ്റ്റർ സാം പണിക്കരും ഡാനിയേൽ കുളങ്ങരയും, സെക്രട്ടറിയായി സഹോദരൻ റ്റിനു മാത്യൂ, ട്രഷററായി  മനു ഫിലിപ്പ്, ലോക്കൽ കോർഡിനേറ്ററായി രാജൻ സാമുവേൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

പാസ്റ്റർ ജോർജ് വർഗീസ്, ബ്രദർ ഐസക് വർഗീസ് പ്രയർ കോർഡിനേറ്റർമാരായും സാം ജോർജ് യൂത്ത് കോർഡിനേറ്ററായും സിസ്റ്റർമാരായ തങ്കമ്മ ജോണും, സൂസൻ.ബി.ജോണും ലേഡീസ് കോർഡിനേറ്റേഴ്സായും ജെയിംസ് മുളവന ലോക്കൽ പബ്ലിസിറ്റി കോർഡിനേറ്ററായും പ്രവർത്തിക്കും. കോൺഫ്രൻസിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സബ് കമ്മറ്റികളെയും തിരഞ്ഞെടുത്തു.

post watermark60x60

ഒക്ടോബർ 6 ന് മയാമിയിൽ നാഷണൽ കൺവീനർ പാസ്റ്റർ കെ.സി.ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ദേശീയ ഭാരവാഹികളുടെയും സംസ്ഥാന പ്രതിനിധി കളുടെയും യോഗത്തിൽ ‘ദൈവത്തിന്റെ അത്യന്തശക്തി നമ്മുടെ മൺ കൂടാരങ്ങളിൽ’ (2കൊരി 4:7)'(“The Excellence of God’s Power in Us” 2 Corinthians 4:7.) എന്ന തീം കോൺഫ്രൻസ് ചിന്താവിഷയമായി തിരഞ്ഞെടുത്തു.

ഇംഗ്ലീഷിലും മലയാളത്തിലും ഈ വിഷയങ്ങളെ ക്കുറിച്ച് പ്രഗത്ഭരായ പ്രസംഗകർ വചന ശുശ്രൂഷ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പാസ്റ്റർ കെ.സി.ജോൺ ഫ്ളോറിഡ (നാഷണൽ കൺവീനർ), വിജു തോമസ് ഡാളസ് (നാഷണൽ സെക്രട്ടറി), ബിജു ജോർജ്ജ് കാനഡ, (നാഷണൽ ട്രഷറർ), ഇവാ. ഫ്രാങ്ക്ളിൻ ഏബ്രഹാം ഒർലാന്റോ (നാഷണൽ യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ അനു ചാക്കോ (ലേഡീസ് കോർഡിനേറ്റർ) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോൺഫറൻസിനു നേതൃത്വം നല്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like