റ്റി.പി.എം ഡൽഹി സെന്റർ കൺവൻഷന് അനുഗ്രഹിത തുടക്കം

ന്യൂഡൽഹി: ദി പെന്തെക്കൊസ്ത് മിഷൻ ഡൽഹി സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷക്കും അനുഗ്രഹിത തുടക്കം. ദ്വാരക സെക്ടർ – 19 ഡി.ഡി.എ യൂട്ടിലിറ്റി ഗ്രൗണ്ടിൽ (സെക്ടർ – 11 മെട്രോ സ്റ്റേഷന് സമീപം) ഇന്ന് വൈകിട്ട് ആരംഭിച്ച കൺവൻഷൻ ഒക്ടോബർ 21 ഞായറാഴ്ച സമാപിക്കും.
ഞായറാഴ്‌ച വരെ വൈകിട്ട് ആറിന് സുവിശേഷ പ്രസംഗവും നാളെ മുതൽ ഞായറാഴ്‌ച വരെ രാവിലെ ഏഴിന് ബൈബിൾ ക്ലാസ്, ഒൻപതിന് പൊതുയോഗം, വൈകിട്ട് മൂന്നിന് കാത്തിരിപ്പ് യോഗവും യുവജന മീറ്റിങ്ങും നടക്കും.
കൺവൻഷനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.
സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. പ്രസംഗം തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ
കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിന് ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ 32 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗം നടക്കും.
ഡൽഹി സെന്റർ പാസ്റ്റർ എസ് ഏബ്രഹാം, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ സാം ശാന്തകുമാർ എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like