അയർലൻഡ് യു. പി. എഫ് കൺവൻഷൻ നവംബർ 2 മുതൽ 4 വരെ

ഡബ്ലിൻ: യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് അയർലൻഡിന്റെയും നോർത്തേൺ അയർലഡിലേയും ഈ വർഷത്തെ കൺവെൻഷൻ നവംബർ മാസം 2,3,4 തീയതികളിൽ നടത്തപ്പെടുവാൻ ക്രമീകരണങ്ങൾ ചെയ്തുവരുന്നു. ഈ വർഷം കൺവൻഷൻ, കുടുംബ സെമിനാർ, യുവജന മീറ്റിംഗ്, കുട്ടുകൾക്കായുള്ള പ്രത്യേക മീറ്റിംഗ് കൂടാതെ സഭാഭേദ്യമേന്യേ സംയുക്ത ആരാധനയും നവംബർ 2-3-4 തീയതികളിൽ ക്രമീകരിക്കുന്നു.

പാസ്റ്റർ ബെനിസൺ മത്തായി(ഓവർസ്സിയർ, ചർച്ച് ഓഫ് ഗോഡ്, ഇന്ത്യ) പാസ്റ്റർ സിബി തോമസ്‌(പാസ്റ്റർ, ചർച്ച് ഓഫ് ഗോഡ്, അമേരിക്ക) എന്നീ ദൈവദാസന്മാർ ദൈവ വചനത്തിൽ നിന്ന്ആ സംസാരിക്കുന്നു.

നവംബർ 2-3 തീയതികളിൽ സോളിഡ് റോക്ക് ചർച്ച്, ഡുബ്ലിനിലും 4 ന് സംയുക്ത ആരാധന ഗ്രീൻഹിൽ കമ്യൂണിറ്റി സെന്ററിലും നടത്തപ്പെടുന്നതാണ്.

post watermark60x60

സഭാവ്യത്യാസങ്ങളില്ലാതെ അയർലഡിലേയും, നോർത്തേൺ അയർലഡിലേയും ക്രൈസ്തവസഭകളുടെ ഏകോപനത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് അയർലൻഡിന്റ് നോർത്തേൺ അയർലഡിന്റെ നാലാമത്തെ കൂട്ടായ്മയ്ക്കാണു ഡബ്ലിൻ ഈ നവംബർ മാസം വേദിയൊരുക്കുന്നത്‌.

ദൈവസഭകളിലെ ദൈവദാസന്മാരും വിശ്വാസികളും ഈ ദേശത്ത്‌ ഐക്യമായി ഒരുമയോടെ‌ ഒരുകുടക്കീഴിൽ സത്യദൈവത്തെ ആരാധിക്കുവാനും ദൈവവചന ഘോഷണത്തിനുമായി വിപുലമായി നടത്തപ്പെടുന്ന ഈ മീറ്റിങ്ങുകളിലേയ്ക്ക്‌ ഏവരേയും വളരെ ആദരവോടെ സ്വാഗതം ചെയ്യുന്നതായി ക്രൈസ്തവ എഴുത്തുപുര ലേഖകനെ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like