“ദൈവം ഇല്ല” സ്റ്റീവ് ഹോക്കിന്സിന്റെ അവസാന പുസ്തകം പ്രസ്സിദ്ധീകരിച്ചു

ഴിഞ്ഞ മാര്‍ച്ചില്‍ നിര്യാതനായ വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിന്റെ അവസാനത്തെ പുസ്തകം “Brief Answers to the Big Questions” തന്‍റെ നിരീശ്വര വാദ വിശ്വാസത്തിന് ബലമേകികൊണ്ട് ചൊവ്വാഴ്ച പുറത്തിറങ്ങി. താന്‍ 76-)0 വയസ്സില്‍ നിര്യതനായപ്പോള്‍ ഈ ബുക്കിന്റെ പണിപുരയില്‍ ആയിരുന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ബുക്കിന്റെ പൂര്‍ത്തികരണം നടന്നത്.

 

ഞാന്‍ ഒരു വിശ്വാസിയാണോ? തന്നോട് തന്നെ ചോദിക്കുന്ന പുസ്തകത്തില്‍ അദ്ദേഹം തരുന്ന ഉത്തരം ലളിതമാണ്, “നമ്മള്‍ക്ക്  ഓരോരുത്തർക്കും വേണ്ടത് വിശ്വസിക്കാൻ നമ്മള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ദൈവം ഉണ്ടെന്നും ഇല്ലെന്നും. എന്നാല്‍ എന്‍റെ വിശ്വാസം ദൈവം ഇല്ല എന്നാണു. ആരും പ്രപഞ്ചത്തെ സൃഷ്ടിച്ചില്ല; ആരും ഞങ്ങളുടെ ഭാവി നിശ്ചയിക്കുന്നുമില്ല.  മനുഷ്യന്‍ തന്‍റെ മരണ ശേഷം തിരികെ പൊടിയിലേക്കു അലിഞ്ഞു ചേരുന്നു.”

 

എന്നാല്‍ ദൈവം ഇല്ല എന്ന് അദ്ദേഹം വിശ്വസിക്കുമ്പോള്‍ തന്നെ പ്രപഞ്ചത്തെ നീയന്ത്രിക്കുന്നതില്‍ അന്ന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെ കുറിച്ചും അദ്ദേഹം വിശ്വസിക്കുന്നതായും പുസ്തകത്തില്‍ പറയുന്നു.  

കൂടാതെ, അടുത്ത നൂറു വർഷത്തിനുള്ളിൽ നമുക്ക് സൗരയൂഥത്തിൽ എവിടെയും സഞ്ചരിക്കാനാകും എന്നും അദ്ദേഹം പ്രവചനം നടത്തുന്നു.

 

 

-ADVERTISEMENT-

-ADVERTISEMENT-

You might also like