കൊച്ചിയില്‍ “ഹോളി സ്പിരിറ്റ്‌ സിനഡ്” ഇന്നുമുതല്‍

കൊച്ചി: ബ്ലെസിംഗ് ഫെസ്റ്റിവല്‍, ബ്ലെസിംഗ് ടുഡേ ടിവി പ്രോഗ്രാമിലൂടെയും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതരായ ബ്ര. ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും ശുശ്രൂഷിക്കുന്ന  കൊച്ചിന്‍ ബ്ലസിംഗ് സെന്ററില്‍ ഇന്നുമുതല്‍ (ഒക്‌ടോബര്‍ 18 വ്യാഴം)  ഹോളി സ്പിരിറ്റ്‌ സിനഡിന്റെ മൂന്നാമത് മഹാ സമ്മേളനം ആരംഭിക്കുന്നു.ഒക്ടോബര്‍ 21 വരെ നടക്കുന്ന മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേരുന്നത്.

ഡോ. ബ്ലെസന്‍ മേമന, ബ്ലസിംഗ് സെന്റര്‍ വര്‍ഷിപ്പ് ടീമിനോടൊപ്പം ആരാധനാ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നു.

റവ. സാം ടി. വര്‍ഗീസ് (ലൈഫ് ഫെല്ലോഷിപ്പ് തിരുവനന്തപുരം സീനിയര്‍ ഫൗണ്ടിംഗ് പാസ്റ്ററും,  അപ്പസ്‌തോലിക് ചര്‍ച്ച് അലയന്‍സിന്റെ ജനറല്‍ ഓവര്‍സീയര്‍), ഡോ. ജോണ്‍ ജോസഫ് (വേള്‍ഡ് ഇംപാക്ട് കമ്യൂണിറ്റി ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്റര്‍), പാസ്റ്റര്‍ ജോസ് മാത്യു (മുംബൈയിലെ പവ്വര്‍ ഹൗസ് മിനിസ്ട്രിയിലെ സീനിയര്‍ പാസ്റ്റര്‍), പാസ്റ്റര്‍ ജോഷി (  പ്രെയിസ് ചാപ്പര്‍ സീനിയര്‍ പാസ്റ്റര്‍, ആലപ്പുഴ), പാസ്റ്റര്‍ സാജു പി. ചിനന്‍ ( വര്‍ഷിപ്പ് സെന്ററിന്റെ സീനിയര്‍ പാസ്റ്റര്‍, ബഹറൈന്‍) എന്നിവര്‍ ഈ ദിവസങ്ങളില്‍ ദൈവവചനം ശുശ്രൂഷിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like