ആറ്റിങ്ങൽ സെന്റർ പി.വൈ.പി.എ. ഏകദിന ക്യാമ്പ് നാളെ

തോന്നയ്ക്കൽ: ആറ്റിങ്ങൽ സെന്റർ പി.വൈ.പി.എയും മംഗലപുരം സീയോൻ പി.വൈ.പി.എയും സംയുക്തമായി നടത്തുന്ന ഏകദിന യുവജന ക്യാമ്പ് നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ തോന്നയ്ക്കൽ ഐ.പി.സി. സീയോൻ ചർച്ചിൽ വെച്ച് നടക്കും സെന്റർ മിനിസ്റ്റർ പാസ്റ്റർ എച്ച്. അഗസ്റ്റിൻ ഉദ്ഘാടനം ചെയുന്ന ക്യാമ്പിൽ ജിഫി യോഹന്നാൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. പ്രയ്‌സ് & വർഷിപ്പിനു നിതീഷ് ബാബു നേതൃത്വം നൽകും. “Only One Life, Handle With Care” എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നു സെഷനുകളായാണ് ക്യാമ്പ് നടക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like