യേശുവിനെ തള്ളി പറയാത്ത നൈജീരിയന്‍ പെണ്‍കുട്ടിയെ മോചിപ്പിക്കില്ലെന്ന് ബൊക്കോഹറാം

അബൂജ: യേശു ക്രിസ്തുവിലുള്ള വിശ്വാസം ത്യജിച്ച് ഇസ്ലാം മതത്തെ പുല്‍കാനുള്ള ബൊക്കോഹറാം തീവ്രവാദികളുടെ നിര്‍ബന്ധത്തെ തള്ളിയ നൈജീരിയന്‍ പെണ്‍കുട്ടി ലീ ഷരീബുവിനെ വിട്ടയക്കില്ലെന്ന് തീവ്രവാദികള്‍. മുന്നോട്ട് അടിമയാക്കി സൂക്ഷിക്കുവാനാണ് തീരുമാനമെന്ന് തീവ്രവാദികള്‍ വെളിപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ നൈജീരിയായിലെ യോബോ സ്റ്റേറ്റിലെ ഡാപ്പാച്ചിയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ്‌ സയന്‍സ് ടെക്നിക്കല്‍ സ്കൂളില്‍ നിന്നും 110 സ്കൂള്‍ വിദ്യാര്‍ത്ഥികളെയാണ് ബൊക്കോഹറാം തട്ടിക്കൊണ്ടു പോയത്. തീവ്രവാദികളുടെ പിടിയിലായിരിന്ന വിദ്യാര്‍ത്ഥിനികളില്‍ ഷരീബു മാത്രമാണ് ഇനി മോചിപ്പിക്കപ്പെടുവാനുള്ളു.
ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചാല്‍ മോചിപ്പിക്കാമെന്ന തീവ്രവാദികളുടെ പ്രലോഭനത്തിനു വഴങ്ങാത്തതിനാലാണ് ലീ ഷരീബുവിനെ ബൊക്കോഹറാം മോചിപ്പിക്കാത്തതെന്ന് ‘ദി കേബിള്‍’ അടക്കമുള്ള നൈജീരിയന്‍ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. തന്റെ പതിനഞ്ചാം വയസ്സില്‍ സത്യദൈവമായ യേശുവിലുള്ള വിശ്വാസത്തെ പ്രതി സഹനങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ് അവള്‍. ക്രിസ്തുവിനെ തള്ളിപ്പറയാൻ തന്റെ മകള്‍ തയ്യാറാകാത്തതില്‍ അതിയായ സന്തോഷമുണ്ടെന്നു ശരിബുവിന്റെ പിതാവ് അടുത്തിടെ പ്രതികരിച്ചതു മാധ്യമ ശ്രദ്ധ നേടിയിരിന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like