ലോകവ്യാപകമായി യൂട്യൂബ് നിശ്ചലമായി; #YOUTUBEDOWN ഹാഷ് ടാഗ് വൈറലാകുന്നു

സാൻഫ്രാന്സിസ്കോ: പ്രശസ്ത വീഡിയോ സ്ട്രീമിംഗ് സൈറ്റായ യുട്യൂബ് ലോകവ്യാപകമായി നിശ്ചലമായി. സെര്‍വര്‍ തകരാറാണ് യൂട്യൂബിന്റെ തകരാറിന് പിന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് ‘Error 500’ ​എന്ന സന്ദേശമാണ് ലഭിക്കുന്നത്. യൂട്യൂബിന് പ്രശ്നം നേരിട്ടതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രതിഷേധവും പരാതികളും പ്രവഹിക്കാന്‍ തുടങ്ങിയിട്ടുണ്ട്. രണ്ടര മണിക്കൂറിന് ശേഷമാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. യൂട്യൂബിന്റെ തകരാറിന് പിന്നിലെ കാരണം തേടി നിരവധി പേരാണ് ട്വിറ്ററില്‍ മുന്നോട്ട് വന്നിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന യൂട്യൂബ് വിന്‍ഡോ പരസ്പരം പങ്ക് വെച്ച #YouTubeDOWN എന്ന ഹാഷ് ടാഗ് ഇപ്പോള്‍ ട്വിറ്ററിലും ട്രെന്‍ഡിങ്ങായിക്കൊണ്ടിരിക്കുകയാണ്.

ഉപയോക്താക്കളുടെ പരാതികള്‍ക്ക് മറുപടിയുമായി യൂട്യൂബ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

യൂട്യൂബിനെക്കുറിച്ചുള്ള നിങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്ക് നന്ദിയുണ്ടെന്നും യൂട്യൂബ് മൂസിക്കിനും യൂട്യൂബ് ടിവിക്കും സമാന പ്രശ്നമുണ്ടെന്നും യൂട്യൂബ് വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായും കമ്പനി ട്വീറ്റ് ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കപ്പെട്ടാല്‍ ഉപയോക്താക്കളെ അറിയിക്കുമെന്നും യൂട്യൂബ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇപ്പോഴുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ക്ക് യൂട്യൂബ് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.