ലേഖനം:കളള പ്രവാചകരുടെ ബൈബിളികമായ പത്ത് ലക്ഷണങ്ങൾ. | പാസ്റ്റർ ബൈജു സാം നിലമ്പൂർ

താഴെ പറയുന്ന ബൈബിളിക ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ശുദ്ധ തട്ടിപ്പും, കളള പ്രവചനവുമായി നടക്കുന്നവരെ മനസ്സിലാക്കാൻ സാധിക്കും. വചനം ആണ് ഇതിന്റെ പിന്നിൽ അളവു കോൽ.

1.ലൗകീകമായത് മാത്രം പറയുന്നവർ കളള പ്രവാചകൻമാരാണ്.കാരണം അവരും ലൗകീകന്മാരാണ് . ഇവർ പറയുന്ന പ്രവചനവും പ്രസംഗവും എല്ലാം അത്തരത്തിൽ ഉള്ളതാണ്. ലൗകീകരായ ആളുകൾ അവരുടെ വാക്ക് കേൾക്കുന്നു. ഏത് വാക്യം എടുത്താലും ജോലി, വീട് ,പ്രൊമോഷൻ ഉന്നത പദവി ,സാലറി കൂട്ടാൻ പോകുന്നു,ചില യാത്രകൾ etc…. ലൗകീക വിഷയങ്ങളുടെ പ്രേഹേളിക ആണ് സന്ദേശം. 1 യോഹന്നാൻ.4:1-6.വളരെ സൂക്ഷിക്കുക.

2.ദ്രവ്യാഗ്രഹം അകത്തു കയറി കമന്നു വീണാൽ കാൽ പിടി പണം എന്നുളള ചിന്താഗതിക്കാരാണ് ഇവർ.ഇത് ദൈവീകമല്ല.പണക്കാരനായ അച്ചാനെയും അമ്മാമയെയും സുഖിപ്പിച്ച് ദുത് പറഞ്ഞു കാശ് അടിച്ചു മാറ്റുന്നതിൽ ഇവർക്ക് പ്രത്യേക വൈദഗ്ദ്ധ്യം ഉണ്ട്. പത്ത് കാശ് ഉണ്ടാക്കുകയാണ് സുവിശേഷ വേലയിലൂടെ ഇവർ ലക്ഷ്യം വെയ്ക്കുന്നത് ഇവരെ ഒഴിഞ്ഞിരിക്കണം.2 പത്രോസ് .2:3.

3.ദുഷ്ക്കാമ വൃത്തികളിൽ നിപുണന്മാരായിരിക്കും.സ്ത്രീ സമൂഹത്തെ വശീകരിക്കാൻ അവർക്ക് പ്രത്യേക കഴിവു തന്നെ ഉണ്ട്. 2 പത്രോസ് 2:2.

4.താൽക്കാലിക ലാഭം ആണ് കളളന്മാരായ ദൈവ ദാസന്മാരുടെ ലക്ഷ്യം. ഇവർ സ്നേഹ സദ്യകളിൽ നിങ്ങളോട് കൂടെ വിരുന്ന് കഴിച്ച് പുളെക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു. 2പത്രോസ് 2:13. വിരുന്ന് കഴിച്ച് പുളെക്കുന്നവരാണ് ഇവർ . നടന്നു ലൗകീക ചിന്തകൾ പറഞ്ഞു ജനങ്ങളെ പാട്ടിലാക്കി കീശ വീർപ്പിച്ച്കൊട്ടാരങ്ങൾ പണിത് സുഖിച്ച് നടക്കുന്നവരാണ് ഇവർ.ഇങ്ങനെയുളളവരെ സൂക്ഷിക്കുക..

5.കാറ്റ് കൊണ്ട് ഓടുന്ന വെളളമില്ലാത്ത മേഘങ്ങളാണെന്ന് സൂക്ഷമമായി നീരിക്ഷിച്ചാൽ മനസ്സിലാകും. 2പത്രോസ്.2 അദ്ധ്യായം.

6.സമാധാനം ഇല്ലാത്തയിടത്ത് സമാധാനം ഘോഷിക്കുകയും സമാധാനം ഉള്ളയിടത്ത് അസമാധാനവും പറയുന്നവർ ആണ് ഇവർ അങ്ങനെ തന്റെ ജനത്തിന്റെ പുത്രിയുടെ മുറിവിനെ ലഘുവായി ചികിൽസിക്കുന്ന വിരുതന്മാരാണിവർ.

7.പറയുന്നത് ഒന്നും ഒത്ത് വരാറില്ല. നൂറ് കൂട്ടം സർവ്വ സാധാരണമായി സംഭവിക്കപ്പെടാൻ സാദ്ധ്യതയുള്ള കാര്യങ്ങൾ ഇവർ പറയും അതിൽ ഏതെങ്കിലും രണ്ടോ മൂന്നോ നടക്കുകയും ചെയ്താൽ സാധാരണ ആളുകൾ അതിൽ അകൃഷ്ട്ടരാകുക സാധാരണ കാര്യമാണ്. ആ കണ്ടത്തിൽ ഈ കളളന്മാർ അവരുടെ വിത്ത് ഇറക്കുകയും ചെയ്യും. ഇതും കള്ള പ്രവാചകൻമാരുടെ മറ്റൊരു വഞ്ചനാപരമായ ലക്ഷണം ആണ്.

8.ഞാൻ എറണാകുളത്ത് ആയിരുന്നപ്പോൾ ഒരു രോഗി സൗഖ്യമായി ,തിരുവനന്തപുരത്ത് ശ്രുശ്രൂഷിച്ചുകൊണ്ടിരുന്നപ്പോൾ കണ്ണ് കണാതിരുന്ന അച്ചായന്റെ കണ്ണിന് കാഴ്ച കിട്ടി,കോട്ടയത്ത് വെച്ച് ഗർഭ പാത്രത്തിൽ മുഴയായിരുന്ന അമ്മാമയ്ക്ക വേണ്ടി പ്രാർത്ഥിച്ചപ്പോൾ സൗഖ്യം കിട്ടി.അങ്ങനെ പോകുന്നു വീരേതിഹാസങ്ങൾ പക്ഷെ ഇത് വിളമ്പുന്ന സ്ഥലത്ത് ഒരു പനിപോലും മാറുന്നില്ല എന്നത് മറ്റൊരു സത്യം. ജനങ്ങളിൽ മതിപ്പ് ഉണ്ടാക്കാൻ ആണ് ഈ കാര്യങ്ങൾ വിളമ്പുന്നത്.
യഥാർത്ഥ ശ്രുശ്രൂഷ അത്തരത്തിൽ കൈകാര്യം ചെയ്യുന്നവർ അതൊന്നും പറയില്ല വിടുവിക്കപ്പെടേണ്ടുന്നവർ അല്ലാതെതന്നെ സൗഖ്യമാകും .ഈ നമ്പറുകളും ദൈവ മക്കൾ തിരിച്ചറിയണം.

9.വീട്ടിലുളള എല്ലാം മക്കളെയും മഞ്ഞ് പെയ്യിക്കുന്ന നാട്ടിലേക്ക് അയക്കുന്ന വിരുതന്മാർ ഒത്തിരി ഉണ്ട്. എല്ലാവരെയും വിട്ടാൽ അപ്പനെയും അമ്മയെയും ആര് നോക്കും .
അപ്പനെയും അമ്മയെയും ബഹുമാനിക്കുക എന്നുളളത് വാഗ്ദത്തത്തോടു കൂടിയ ആദ്യകൽപ്പന ആണ്. അതാണ് ഈ പറയുന്നതിലൂടെ ലംഘിക്കപ്പെടുന്നത്.അപ്പോൾ അത് വചന വിരുദ്ധമല്ലേ.ഇതും കളളത്തരത്തിന്റെ ലക്ഷണമാണ്.

10.മാനസാന്തരവും ദൈവത്തിങ്കലേക്ക് തിരിഞ്ഞുവരികയും ചെയ്യാൻ ഉതകുന്നതുമാണ് ശരിയായ പ്രവചനം.പൗലോസ് പറയുന്നു 1 കൊരിന്ത്യർ 14 അദ്ധ്യായം നിങ്ങളുടെ ഇടയിൽ പ്രവചിക്കുന്നവൻ ഉണ്ടെങ്കിൽ പാപിയോ അവിശ്വാസിയോ അകത്ത് വന്നാൽ അവന്റെ പാപം വെളിപ്പെടുകയും അവൻ ദൈവത്തെ അറിയാൻ കാരണമാകുകയും ചെയ്യും. അത്യന്തകമായി പ്രവചനം പാപത്തിനെതിരെ വിരൽ ചൂണ്ടുന്നതും പാപബോധം ഉളവാക്കുന്നതും നിത്യതയ്ക്കുവേണ്ടി ഒരുക്കുന്നതും ആയിരിക്കണം.

ഇതൊന്നും ഇല്ലാത്ത പ്രവചനങ്ങളും ദൂതുകളുമൊക്കെ ശുദ്ധ തട്ടിപ്പോ അല്ലെങ്കിൽ കളളത്തരങ്ങളോ ആയിരിക്കും എന്ന് ദൈവമക്കൾ തിരിച്ചറിയണം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.