ലേഖനം: വാൾ ഉറയിലിടുക | ബിജു ജോസഫ്, ഷാർജ
ആദാമിൻറെ മകൻ അബ്രഹാമിന്റെ മക്കളെ “വാൾ ഉറയിലിടുക”.. “വാൾ എടുക്കുന്നവനെല്ലാം വാളാൽ നശിച്ചുപോകും”..
സഹോദരന്മാർക്കെതിരെയുള്ള, മരണമണി മുഴക്കി, ജീവൻ എടുക്കുന്ന മരണത്തിന്റെ മിസൈൽ വർഷങ്ങൾ നിർത്തുവിൻ. നിങ്ങൾ ആർക്കെതിരെ യുദ്ധം ചെയ്യുന്നു? ഒരു നിമിഷം ചിന്തിക്കുവിൻ നിങ്ങൾ, നിങ്ങൾക്കെതിരെ തന്നെ യുദ്ധം ചെയ്ത് ഭൂമിയിൽ ഉറപ്പിച്ച പാദങ്ങളെ, പാതാള മരണ ഗർത്തത്തിലേക്ക് നയിക്കുന്നു.. തിരിച്ചറിയുക. നിങ്ങളുടെയും, സഹോദരങ്ങളുടെയും പൊതു ശത്രു ഒരാളാണ്. സൃഷ്ടാവാം ദൈവത്തോട് യുദ്ധം ചെയ്ത് മത്സരിച്ച്, തോറ്റു, വെട്ടേറ്റ് ഭൂമിയിൽ വീണ പഴയ ദൂതൻ, ദൈവത്തിൻറെ തന്നെ സൃഷ്ടിയായ “ലൂസിഫർ” എന്ന പിശാച്. ലോകം ഇപ്പോൾ അവൻറെ കൈയിലാണ്. അവൻ, ദൈവത്തിൻറെ മകൻ അബ്രഹാമിന്റെ മക്കളെ, നമ്മളെ ആയുധമായി നമ്മൾക്കെതിരെ തന്നെ,.. നമ്മുടെ സഹോദരങ്ങൾക്ക് എതിരായി തന്നെ.. ഉപയോഗിച്ച് നിത്യ മരണപാതാളത്തിലേക്ക് കൊണ്ടുപോകുവാൻ സൃഷ്ടാവിനോട് യുദ്ധം ചെയ്തുകൊണ്ടേയിരിക്കുന്നു. ആത്മ മണ്ഡലങ്ങളിലെ ഈ യുദ്ധം, നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയാത്ത ഈ യുദ്ധം തിരിച്ചറിയുക., വിവേചിക്കുക. ദൈവത്തിനും, പിശാചിനും പ്രവർത്തിക്കണമെങ്കിൽ ഒരു ശരീരം വേണം. അതിന് അവർ നമ്മെ ഉപയോഗിക്കുന്നു. നാം തന്നെ ചിന്തിക്കുക, നാം ആരുടെ കയ്യിലെ ആയുധമായി, ഉപകരണമായി മാറണം?പിശാചിന്റെ കയ്യിലോ? ദൈവത്തിൻറെ കയ്യിലോ? നാം നമ്മെത്തന്നെ ശോധന ചെയ്യുക. നമ്മൾ ഇപ്പോൾ ആരുടെ കൈയിലെ ഇണങ്ങുന്ന ആയുധമാണ്?
ഒരുവൻ സഹോദരനെതിരെ തിരിഞ്ഞാൽ അത് ദൈവത്തിനെതിരെ തിരിയുന്നത് പോലെ തന്നെയാണ് അഥവാ യുദ്ധം ചെയ്യുന്നത് പോലെ തന്നെയാണ്. നമുക്ക് ഈ യുദ്ധം വേണ്ട. സഹോദരനെ കൊന്ന്,പിശാചിന് ജയം കൊടുത്ത കയീന്റെ കൊലപാതക രക്തം നമ്മുടെ മേൽ പുരളേണ്ട. സഹോദരൻറെ ദൈവത്തോട് നിലവിളിക്കുന്ന രക്തം നമ്മളെ, പാതാള ഗോപുരത്തിലേക്ക്,.. അതിനുള്ളിലേ, നിത്യ മരണ ഗർത്തത്തിലേക്ക്..കെടാത്ത,..ഗന്ധകത്തീപ്പൊയ്കയിലേക്ക് തള്ളിയിടുമാറാക്കും. (എന്നേക്കും വസിക്കുമാറാക്കും.)
നമ്മുടെ കൂടാരങ്ങളിൽ ‘സമാധാനത്തിന്റെ’ “വെള്ളരിപ്രാവുകൾ” പറക്കട്ടെ സന്തോഷത്തിന്റെയും, ആനന്ദത്തിന്റെയും “ജയഘോഷം” ഭൂമിയുടെ അറ്റത്തോളമെത്തട്ടെ. ആ ശബ്ദം കേട്ട് പാതാള ഗോപുരങ്ങൾ വിറയ്ക്കട്ടെ..”വാള് ഉറയിൽ ഇടുക” ആദാമിന്റെ മകൻ, അബ്രഹാമിന്റെ മക്കളെ “നമ്മളൊന്നാണ്” ‘ഒരപ്പന്റെ’ മക്കൾ, പരസ്പരം “ദൈവസ്നേഹ”ത്തിലും, സന്തോഷത്തിലും സമാധാനത്തിലും ഐക്യതയിൽ ഒത്തൊരുമിച്ച് കഴിയേണ്ടവർ. “ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു”!
സൃഷ്ടാവാം ദൈവം ഇത് കണ്ട് സന്തോഷിക്കും. നമ്മുടെ കൂടാരങ്ങളിൽ,.. ഗ്രഹങ്ങളിൽ..പ്രസാദ വർഷങ്ങൾ പെയ്യിക്കും.”വാൾ ഉറയിലിടുക”വാൾ എടുക്കുന്നവരെല്ലാം വാളാൽ നശിക്കും” ഇത് “നിത്യജീവന്റെ” ‘ദൈവശ്വാസീ’യമായ മൊഴി. “കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ “യുദ്ധം മാറി, സമാധാനം പു:നസ്ഥാപിക്കപ്പെടട്ടെ. അവനവൻ, ഉറയിൽ നിന്ന് ആയുധമെടുത്ത് സഹോദരനെ കൊല്ലുവാൻ, പ്രേരിപ്പിക്കുന്ന ആ “പൈശാചി”ക ശക്തിയെ തിരിച്ചറിയട്ടെ. അവനവനിലെ ശത്രുവിനെ, പിശാചിനെ തിരിച്ചറിയാനുള്ള വിവേചനം ആദാമിൻറെ മകൻ അബ്രഹാമിന്റെ മക്കൾക്ക് എല്ലാവരിലും ഉണ്ടാകട്ടെ! മനുഷ്യ മക്കൾക്കായി വസിക്കുവാൻ ഭൂമി എന്ന ഗ്രഹത്തെ, എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമ്മിച്ചൊരുക്കിത്തന്ന സൃഷ്ടാവാം ദൈവത്തിൻറെ, നമ്മളെ ഓരോരുത്തരെയും കുറിച്ചുള്ള മനോഹരമായ സ്വപ്നത്തെ,.. പദ്ധതിയെ മറന്ന് ജീവിക്കരുത് ഒപ്പം നമുക്കായി സ്വയം യാഗമായി, മരണത്തിൽ നിന്നുള്ള വീണ്ടെടുപ്പ് വില നൽകുവാൻ ‘മരണാധികാരി’യായിരുന്ന ‘കൊടും പിശാചിനോട് “ആത്മീയ കുരിശുയുദ്ധം”(മാംസരക്തചൊരിച്ചിലില്ലാത്ത,.അദൃശ്യ മണ്ഡലങ്ങളിലെ പൈശാചിക ശക്തിയോടുള്ള യുദ്ധം,. പോരാട്ടം.) ചെയ്തു നമുക്ക് ‘എന്നേക്കും ഉള്ള ജയം നേടിത്തന്ന നമ്മുടെ ‘വീണ്ടെടുപ്പു’കാരനും കർത്താവുമായ “യേശുക്രിസ്തു”വിനെയും മറക്കരുത്.’ആദാമിൻറെ മകൻ അബ്രഹാമിന്റെ മക്കളെ’ “വാൾ ഉറയിലിടുക”.”വാൾ എടുക്കുന്നവനെല്ലാം വാളാൽ നശിക്കും”.
ബിജു ജോസഫ്, ഷാർജ


- Advertisement -


Comments are closed.