ഗിഹോൻ തിയോളജിക്കൽ സെമിനാരി വചന പഠന സെമിനാർ

ഫുജൈറ: ഗിഹോൻ തിയോളജിക്കൽ സെമിനാരിയുടെ ആഭിമുഖ്യത്തിൽ ദൈവ വചന പഠന സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ പന്ത്രണ്ടിനു 5.30 മുതൽ 9.30 വരെ ഫുജൈറ അൽ ഹെയിലിലുള്ള മീഡിയ പാർക്കിലാണ് സെമിനാർ. നടക്കുന്നത്. സഭാ ഭരണവും നേതൃത്വവും, പുതിയ നിയമ സഭയുടെ ഒൻപത് അടയാളങ്ങൾ എന്നീ വിഷയങ്ങളിൽ ഡോ. എബ്രഹാം ക്രിസ്തുദാസ് (ചെന്നൈ) റെവ. സ്റ്റീവ് ജെന്നിങ്സ് (യു.എസ്.എ) എന്നിവർ ക്ലാസ് എടുക്കും. ഗിഹോൻ തിയോളജിക്കൽ സെമിനാരി ഡയറക്ടർ പാസ്റ്റർ എം.വി സൈമൺ, ചെയർമാൻ കുര്യൻ തോമസ്, പ്രിൻസിപ്പൽ ഷിജു കെ. സാമുവേൽ, മീഡിയ കോർഡിനേറ്റർ ഡഗ്ളസ് ജോസഫ് എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading