ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ അവാർഡിനായി രചനകൾ ക്ഷണിക്കുന്നു

കുമ്പനാട്: ഐ.പി.സിയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എഴുത്തുകാർക്കുള്ള അവാർഡുകൾ നല്കുവാൻ തീരുമാനിച്ചു.
2017 ജനുവരി മുതൽ 2017 ഡിസംബർ വരെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട മികച്ച ലേഖനം, കഥ, കവിത, നോവൽ (Fiction) എന്നിവയ്ക്കും ഈ കാലയളവിൽ പ്രസീദ്ധീകരിച്ച പുസ്തകത്തിനും, മികച്ച ടി.വി. ഷോയ്ക്കും അവാർഡ് നല്കും. 2018 നവംബർ 10 നകം ജന. സെക്രട്ടറിക്ക് 3 കോപ്പികൾ വീതം ലഭിച്ചിരിക്കേണ്ടതാണ്.(നേരത്തെ അപേക്ഷിച്ചവർ അയക്കേണ്ടതില്ല) എഴുത്തുകാർക്കോ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ സമിതിക്കോ എന്റട്രികൾ സമർപ്പിക്കാം.
അയക്കേണ്ട വിലാസം:
Tony D Chevookaran,
Post Box: 1415,
Thrissur-680007, അല്ലെങ്കിൽ: ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ ഓഫീസിൽ (കുമ്പനാട്) സജി മത്തായി കാതേട്ട് (ജനറൽ സെക്രട്ടറി, ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ) പേരിൽ നേരിട്ട് നൽകുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like