ഡോണ്‍ മോയൻ നയിക്കുന്ന സംഗീത സന്ധ്യകൾ ദോഹയില്‍

ദോഹ: ലോക പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞനും ഗായകനുമായ ഡോണ്‍ മോയൻ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 1 വരെ ദോഹ ഏഷ്യന്‍ ടൌണ്‍ ആംഫി തീയറ്ററില്‍ ഗാനങ്ങള്‍ ആലപിക്കുന്നു.”ഫെസ്റ്റിവല്‍ ഓഫ്‌ പീസ്‌”എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ സംഗീത നിശ മീഡിയ1 ന്‍റെ സഹായത്തോടെ “റൂട്ട് 5812” ആണ് സംഘടിപ്പിക്കുനത്. ലോക പ്രശസ്ത ആരാധന ഗാനങ്ങളുടെ രചയിതാവായ ഡോണ്‍ മോന്റെ “ഗോഡ് ഈസ്‌ ഗുഡ് ഓള്‍ ദ ടൈം”എന്നാ ഗാനം വളരെ പ്രസിദ്ധമാണ്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. ഈ പരിപാടിയുടെ ടിക്കറ്റുകള്‍ ദോഹയിലെ ആന്ഗ്ലിക്കന്‍-കാതോലിക് ബുക്ക്‌ സ്ടോളില്‍ നിന്നും ആവശ്യക്കാർക്ക് മുന്‍കൂട്ടി വാങ്ങാവുന്നതാണ്. പരിപാടിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടത് മുതൽ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.