ആപ്‌കോൺ സോദരി സമ്മേളനം നടന്നു

അബുദാബി: അബുദാബിയിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ അബുദാബി പെന്തെക്കോസ്റ്റൽ ചർച്ചസ് കോൺഗ്രിഗേഷൻ – സിസ്റ്റേഴ്സ് ഫെലോഷിപ് ഒരുക്കിയ സോദരി സമ്മേളനം ഇന്ന് രാവിലെ 10 മുതൽ 12 വരെ ഇവാഞ്ചലിക്കൽ ചർച്ചിൽ നടത്തപ്പെട്ടു. സിസ്റ്റർ ബെൻസി ഡൊമിനിക്കിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ മീറ്റിംഗിൽ സിസ്റ്റർ പ്രീണ ഷാജി സ്വാഗതം ആശംസിച്ചു. ആപ്‌കോൺ പ്രസിഡന്റ് പാസ്‌റ്റർ ബെന്നി പി. ജോൺ ആശംസകൾ അറിയിച്ചു. സുവിശേഷക സൂസൻ തോമസ് ബഹ്‌റിൻ ദൈവവചനം ശുശ്രുഷിച്ചു. ആപ്‌കോൺ സിസ്റ്റേഴ്സ് സംഗീത ശുശ്രുഷക്ക് നേതൃതം നൽകി. സിസ്റ്റേഴ്സ് ഫെലോഷിപ് പ്രസിഡന്റ് ആനി സാമുവേൽ അധ്യക്ഷത വഹിച്ചു. സോളി ജോൺ നന്ദി പ്രകാശിപ്പിച്ചു. ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്‌റ്റർ സാമുവേൽ എം. തോമസ്സിന്റെ പ്രാർത്ഥയോടും ആശിർവാദത്തോടും യോഗം അനുഗ്രഹിക്കപ്പെട്ട രീതിയിൽ അവസാനിച്ചു. യോഗത്തിന്റെ തൽസമയ സംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുര നിർവ്വഹിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like