ഇടുക്കി അണക്കെട്ട്‌ തുറന്നു; പെരിയാറിന്റെ തീരത്ത്‌ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: അതിതീവ്ര മഴയ്‌ക്ക‌് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന‌് ജലനിരപ്പ്‌ ക്രമീകരിക്കുന്നതിനായി ഇടുക്കി ഡാം തുറന്നു. രാവിലെ 11ന്‌ ചെറുത്തോണിയിലെ ഒരു ഷട്ടര്‍ ആണ്‌ ഉയര്‍ത്തിയത്‌. 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയതിലൂടെ സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളം ഒഴുക്കി വിടും. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്‌ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ്‌ വീണ്ടും ഡാം തുറക്കാന്‍ തീരുമാനമായത്‌.

ഡാം ഉയര്‍ത്തുന്നതിന്‌ കെഎസ്‌ഇബി ഇന്നലെ തന്നെ ജില്ലാ കലക്‌ടര്‍ക്ക്‌ കത്തു നല്‍കിയിരുന്നു തുടര്‍ന്ന്‌ വൈകിട്ട്‌ചേര്‍ന്ന യോഗമാണ്‌ഇന്ന്‌ 11ന്‌ തുറക്കാന്‍ തീരുമാനിച്ചത്‌. മുല്ലപ്പെരിയാറിലും ജലനിരപ്പ്‌ ഉയര്‍ന്നു.മുല്ലപ്പെരിയാറില്‍ ജലനിരപ്പ്‌ 132 അടിയായി. 3474 ഘനയടിവെള്ളമാണ്‌ അണക്കെട്ടിലേക്ക്‌ ഒഴുകി എത്തുന്നത്‌.

ചെറുത്തോണിയിലെ മൂന്നാമത്തെ ഷട്ടര്‍ ആണ്‌ ഉയര്‍ത്തിയത്‌. ആദ്യം 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്‌ പിന്നീട്‌ 70 സെന്റീമീറ്ററാക്കി.മഴ സാധ്യത കണക്കിലെടുത്ത്‌ ഇടുക്കി, പത്തനംതിട്ട, പാലക്കാട്‌, മലപ്പുറം, വയനാട്‌ എന്നീ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശമായി ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇടുക്കിയിലും മലപ്പുറത്തും ഞായറാഴ‌്ച റെഡ‌് അലര്‍ട്ട‌് പ്രഖ്യാപിച്ചിട്ടുണ്ട‌്.

post watermark60x60

മുന്‍കരുതലായി കെഎസ‌്‌ഇബിയുടെ അഞ്ച‌് ഡാമുകള്‍ തുറന്നു. തൃശൂര്‍ ജില്ലയില്‍ ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, പീച്ചി, ചിമ്മിനി ഡാമുകള്‍ തുറന്നിട്ടുണ്ട്. ഷോളയാറിന്റെ ഒരു ഷട്ടര്‍ അരയടി ഉയര്‍ത്തി. പീച്ചിയുടെയും ചിമ്മിനിയുടെയും ഷട്ടറുകള്‍ നാല് ഇഞ്ച‌ും കൊല്ലം തെന്മല ഡാം ഷട്ടര്‍ പത്ത് സെന്റീമീറ്ററും നെയ്യാര്‍ ഡാമിന്റെ ഷട്ടറും അരുവിക്കര ഡാമിന്റെ രണ്ടാം നമ്ബര്‍ ഷട്ടറും 90 സെന്റീമീറ്ററും ഉയര്‍ത്തി. മലമ്ബുഴ ഉള്‍പ്പെടെയുള്ള ഡാമും പത്തനംതിട്ട ജില്ലയില്‍ മൂഴിയാര്‍ ആനത്തോട‌്, പമ്ബ ഡാമും കൊല്ലം ജില്ലയില്‍ തെന്മല പരപ്പാര്‍ ഡാമും തുറന്നു. മാട്ടുപ്പെട്ടി പൊന്‍മുടി , മലങ്കര ഡാമുകളില്‍ നിന്നുള്ള നിരൊഴുക്ക്‌ കൂട്ടി.

-ADVERTISEMENT-

-ADVERTISEMENT-

You might also like