ദൈവസഭാ കേരളാ റീജിയൺ യൂത്ത് – സണ്ടേസ്ക്കൂൾ സംസ്ഥാന ക്യാമ്പ്

റെയ്സൺ വി ജോർജ്

ചെങ്ങന്നൂർ: ദൈവസഭാ കേരളാ റീജിയൺ യൂത്ത് – സണ്ടേസ്ക്കൂൾ സംസ്ഥാന ക്യാമ്പ് 17,18,19, തിയതികളിൽ ചെങ്ങന്നൂർ പുത്തൻകാവ് SBS ക്യാമ്പ് സെൻററിൽ വച്ച് നടത്തപ്പെടും ദൈവസഭാ യൂത്ത് ഡയറക്ടർ പാ.പി റ്റി നിക്സൺ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സണ്ടേസ്ക്കൂൾ ഡയറക്ടർ പാ. കെ എസ് സിബിച്ചൻ ഉദ്ഘാടനം ചെയ്യും ദൈവസഭാ കേരളാ റീജിയൺ ഓവർസിയർ റവ ഡോ.കെ സി സണ്ണിക്കുട്ടി മുഖ്യ പ്രഭാഷകനായിരിക്കും ,
രാത്രി യോഗങ്ങളിൽ വചന പ്രാപ്തരായ ദൈവദാസൻമാർ ദൈവവചനം ശുശ്രൂഷിക്കും ക്യാമ്പിന്റെ തീം “നല്ല യുദ്ധ സേവ ചെയ്ക ” (1 തിമോ: 1:18 ) കേരളത്തിലെ വിവിധ സെന്ററിൽ നിന്ന് മത്സരിച്ച് ജയിച്ച 900 പരം മൽസരാത്ഥികൾ താലന്ത് പരിശോധനയിൽ പങ്കെടുക്കും.കൂടാതെ മിഷൻ ചലഞ്ച്, കൗൺസിലിംഗ് ,പപ്പറ്റ് ഷോ ,ബൈബിൾ ക്ലാസ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതയാണ് ,താമസ സൗകര്യത്തിനും ക്യാമ്പിന്റെ വിജയത്തിനും വേണ്ടി യൂത്ത് – സണ്ടേസ്ക്കൂൾ ബോർഡ് മെംബർമാർ വിവിധ ക്രമീകരണങ്ങൾ ചെയ്തു വരുന്നു

-ADVERTISEMENT-

-ADVERTISEMENT-

You might also like