യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ്, യു.എ.ഇയുടെ താലന്ത് പരിശോധന നടന്നു

ഷാർജ: യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് യു.എ.ഇയുടെ ആഭിമുഖ്യത്തിലുള്ള താലന്ത് പരിശോധന, സെപ്റ്റംബർ 29 ശനിയാഴ്ച്ച വൈകിട്ട് 7 മുതൽ 10 മണിവരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ച് നടന്നു. പാസ്റ്റർ രാജൻ എബ്രഹാം പ്രാർത്ഥിച്ചു, യു.പി.എഫ്  പ്രസിഡന്റ് പാസ്റ്റർ സാം അടൂർ ഉൽഘാടനം ചെയ്തു. സെക്രട്ടറി സന്തോഷ് ഈപ്പൻ നേതൃത്വം നൽകി. സംഘഗാനവും ബൈബിൾ ക്വിസ്മായിരുന്നു മത്സര ഇനങ്ങൾ.

ബൈബിൾ ക്വിസ് വിജയികൾ :

post watermark60x60

ഒന്നാം സമ്മാനം : ശാലേം AG , ഷാർജ, രണ്ടാം സമ്മാനം: ഐ.പി.സി വർഷിപ്പ് സെന്റർ ഷാർജ, മൂന്നാം സമ്മാനം: ഗില്ഗാൽ COG ഷാർജ എന്നിവർ കരസ്ഥമാക്കി.

ഗ്രൂപ്പ് സോങ് ഇംഗ്ലീഷ് വിജയികൾ :

ഒന്നാം സമ്മാനം: ഇമ്മാനുവേൽ AG ദുബായ് , രണ്ടാം സമ്മാനം: PMG ഷാർജ, മൂന്നാം സമ്മാനം: കല്ലുമല COG ഷാർജ എന്നിവർ കരസ്ഥമാക്കി.

ഗ്രൂപ്പ് സോങ് മലയാളം വിജയികൾ :

ഒന്നാം സമ്മാനം : ഐ.പി.സി ഫിലദെൽഫ്യ ദുബായ്, രണ്ടാം സമ്മാനം: ഗില്ഗാൽ COG ഷാർജ, മൂന്നാം സമ്മാനം: ഐ.പി.സി വർഷിപ്പ് സെന്റർ ഷാർജ, COG ഷാർജ എന്നിവർ കരസ്ഥമാക്കി.

വിജയികളായ ടീമുകൾക്ക് ട്രോഫിയും മെഡലുകളും നൽകി. യു. പി.എഫിലെ കർത്തൃദാസന്മാർ സമ്മാനദാനം നിർവഹിച്ചു. ജഡ്ജസുമാർക്കു മിമെൻറ്റോകളും നൽകി.

പാസ്റ്റർ വിൽസൺ ജോസഫ് പ്രാർത്ഥിച്ചു, പാസ്റ്റർ കെ.ഓ.മാത്യു ആശിർവാദവും പറഞ്ഞു.

യു.പി.എഫ് പ്രതിനിധികളായ പാസ്റ്റർ സാം അടൂർ, സന്തോഷ് ഈപ്പൻ, ട്രഷറര്‍ വിനോദ് എബ്രഹാം , കമ്മിറ്റി പ്രതിനിധികളും ചേർന്ന് വിപുലമായ ക്രമീകരണങ്ങൾ ചെയ്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like