ഐ പി സി ഡൽഹി സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ രണ്ടാം ഘട്ട ദുരിതാശ്വാസ സഹായം വിതരണം

കേരളം :  ഐ പി സി ഡൽഹി സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ബുധനാഴ്ച മുതൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ദുരിതശ്വാസ സഹായം വിതരണം ചെയ്തു വയനാട്, റാന്നി, നെടുമുടി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ സഹായ വിതരണം തദ്ദേശീയ സഭകളുടെ സഹകരണത്തോടെ ആയിരുന്നു നടന്നത്. കേരളത്തിലെ ചില ദുരിതബാധിത പ്രദേശങ്ങളിൽ സഞ്ചരിച്ചു ഈ ദിവസങ്ങളിൽ നടത്തിയ ഈ പ്രവർത്തനങ്ങൾ അനേകർക്ക്‌ ഒരു താങ്ങായി മാറി . പ്രാരംഭ ഘട്ടത്തിൽ ഐ പി സി ഡൽഹി സ്റ്റേറ്റ് വയനാട്ടിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമായിരുന്നു. സമൂഹത്തിന്റെ വിവിധ തുറയിൽ പെട്ടവർ ഈ ദിവസങ്ങളിൽ മുകളിൽ പറഞ്ഞ സ്ഥലത്തു കൂടി വരികയും സഹായങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തു. പാസ്റ്റർ സാം ജോർജ് (സ്റ്റേറ്റ് സെക്രട്ടറി) പാസ്റ്റർ ഫിലിപ്പ് എബ്രഹാം ( വെൽഫെറെ ബോർഡ് ചെയർമാൻ), പാസ്റ്റർ കെ വി ജോസഫ് (ഡിസ്ട്രിക്ട് പാസ്റ്റർ എന്നിവർ ഈ ദിവസങ്ങളിൽ സ്ഥലത്തു ക്യാംപ് ചെയ്തു പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിച്ചു. ഐ പി സി ഡൽഹി സ്റ്റേറ്റ് വെൽഫെയർ ബോർഡാണ് ഈ പ്രവർത്തങ്ങൾക്ക് നേതൃതം കൊടുത്തത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like