ലേഖനം:കുഴിയാനയുടെ ഇര പിടുത്തം | ബിജു പി. സാമുവൽ

വീടിനു ചുറ്റും ചെറിയ കുഴികൾ ഉണ്ടാക്കി അതിൽ താമസിക്കുന്ന കുഴിയാനകളെ പുതു തലമുറയിലെ പലരും കണ്ടിട്ടുണ്ടാവില്ല.

വളരെ നേർമയേറിയ തരിമണൽ കൊണ്ടാണ് അത് തന്റെ വീടായ കുഴി ഉണ്ടാക്കുന്നത്. ആ കുഴിയിൽ വീഴുന്ന ചെറു പ്രാണികളാണ് കുഴിയാനയുടെ ആഹാരം.

ഈ കുഴിയുടെ വക്കിലൂടെ ചെറുജീവികൾ നടക്കുമ്പോൾ ഇര എത്തിയിട്ടുണ്ടെന്ന് മണലിന്റെ ഇളക്കം മൂലം കുഴിയാന മനസിലാക്കുന്നു.
ഇനിയാണ് കുഴിയാനയുടെ ഇര പിടുത്തം തുടങ്ങുന്നത്.
കുഴിയുടെ നടുക്കിരുന്ന് ചെറുപ്രാണികളിലേക്ക് കുഴിയാന തരിമണൽ തെറുപ്പിക്കുന്നു. ഇളകുന്ന മണൽ കാരണം കാലുറപ്പിക്കുവാൻ കഴിയാതെ പ്രാണികൾ കുഴിയിലേക്ക് വീഴുന്നു. കുഴിയുടെ മധ്യത്തിൽ ഇരിക്കുന്ന കുഴിയാന ഇരയെ പിടിച്ച് തിന്ന് അതിന്റെ വിശപ്പ് അടക്കുന്നു.
പ്രാണികൾ കുഴിയിൽ വീഴുന്നത്
വളരെ അപ്രതീക്ഷിതമായിട്ടാണ്.

ഒരിക്കൽ ഈ ഇരപിടുത്തം സൂക്ഷ്മമായി ശ്രദ്‌ധിച്ചിരുന്ന എനിക്ക് ഒരു ചെറു സന്ദേശം കിട്ടി.

സാത്താനും ഇതുപോലെ അല്ലേ ചെയ്യുന്നത്. ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം
( 1 യോഹന്നാൻ 2:16 ) എന്നീ കുഴികൾ ഒരുക്കി അവൻ കാത്തിരിക്കുകയാണ്. ദൈവമക്കളെ വീഴിക്കുകയാണ് അവന്റെ ലക്ഷ്യം.

മുൻ‌കൂർ നോട്ടീസ് നൽകിയിട്ടല്ല സാത്താൻ പ്രലോഭനങ്ങൾ നമുക്കു മുൻപിൽ കൊണ്ടുവരുന്നത്.
എങ്കിലും സാത്താന്റെ തന്ത്രങ്ങളെപ്പറ്റി ദൈവവചനം നമുക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. സാത്താന്റെ തന്ത്രങ്ങളെ നാം അറിഞ്ഞിരിക്കണം
( 1 കൊരിന്ത്യർ 2:11).

ജാഗ്രതൈ…!!! സാത്താന്റെ കണികളും കുടുക്കുകളും മുൻപിലുണ്ട്.

വിശുദ്ധിയുടെ കാൽചുവടുകൾ മുൻപോട്ടു വയ്ക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.