ഹംഗറിയില്‍ ക്രൈസ്തവ വിപ്ലവം തുടരുന്നു: പൊതു വിദ്യാലയങ്ങള്‍ ഇനി ക്രെെസ്തവ വിദ്യാലയങ്ങള്‍

യൂറോപ്പിന്‍റെ നഷ്ട്ടപെട്ട ക്രൈസ്തവ വസ്സന്തം തിരിച്ചുപിടിക്കാന്‍ തുടര്‍ച്ചയായ് പരിശ്രമിക്കുന്ന രണ്ടു രാജ്യങ്ങളാണ് ഹംഗറിയും, പോളണ്ടും. യൂറോപ്പ് ക്രൈസ്തവ മാര്‍ഗത്തിലേക്ക് മടങ്ങി വരണമെന്ന് ഇരു രാജ്യങ്ങളുടെയും നേതാക്കന്മാര്‍ തുടര്ച്ചായ് ശബ്ദം ഉയര്‍ത്തുന്നു. ഭൂഖണ്ഡത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമികവത്ക്കരണത്തെകുറിച്ചുള്ള മുന്നറിയിപ്പുകളും ഇരുരാജ്യങ്ങളും തുടർച്ചയായി നല്‍കുന്നുമുണ്ട്. ഇപ്പോള്‍ ഏറ്റവും പുതിയ വാര്‍ത്തയനുസരിച്ച് സര്‍ക്കാര്‍ വിദ്യാലയങ്ങളെ  ക്രെെസ്തവ മൂല്യങ്ങൾ പഠിപ്പിക്കുന്ന വിദ്യാലയങ്ങളാക്കി മാറ്റിയിരിക്കുകയാണ് ഹംഗറി. ക്രൈസ്തവ വിശ്വാസമുള്ള ജനതയെ വളര്‍ത്തിയെടുക്കുന്നതിലൂടെ നല്ല ഹംഗറിക്കാരെ രൂപപ്പെടുത്തുകയാണ് പുതിയ പദ്ധതി കൊണ്ട് രാജ്യത്തെ ഭരണകൂടം ഉദ്ദേശിക്കുന്നത്.

യൂറോപ്യൻ സംസ്ക്കാരത്തിന്റെ നിലനിൽപ്പ് ക്രെെസ്തവ വിശ്വാസമാണ് എന്ന ലക്ഷ്യത്തിനു വേണ്ടി പ്രയത്നിക്കുന്ന വിക്ടര്‍ ഓര്‍ബാന്‍റെ കീഴിലുള്ള ഹംഗേറിയന്‍ ഗവണ്‍മെന്റാണ് ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. 2010-ൽ അഞ്ഞൂറ്റിപത്ത് ക്രെെസ്തവ വിദ്യാലയങ്ങളും, ഒരു ലക്ഷത്തി പന്ത്രണ്ട് വിദ്യാർത്ഥികളൂം ഉണ്ടായിരുന്ന ഹംഗറിയില്‍ ഇന്ന് ആയിരത്തിമുന്നൂറ് ക്രെെസ്തവ വിദ്യാലയങ്ങളും രണ്ടുലക്ഷത്തിപതിനായിരത്തോളം വിദ്യാർത്ഥികളും ഉണ്ട്.

രാജ്യത്തെ നൂറ് ഗ്രാമങ്ങളിൽ ക്രെെസ്തവ വിദ്യാലയങ്ങൾ മാത്രമേ പ്രവർത്തിക്കുന്നുളളുവെന്നതും ശ്രദ്ധേയമാണ്. അടിയുറച്ച ക്രെെസ്തവ വിശ്വാസിയായ വിക്ടർ ഓർബൻ ഹംഗറിയെ ക്രെെസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പുനർനിർമിക്കുകയാണ്.

വലിയ ഭൂരിപക്ഷം നേടിയാണ് വിക്ടർ ഓർബന്റെ പാർട്ടി ഈ വർഷം നടന്ന ഹംഗേറിയൻ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയത്. യൂറോപ്പില്‍ ക്രിസ്തീയ മൂല്യങ്ങള്‍ പുനരുദ്ധരിക്കുവാന്‍ ശക്തമായ ഇടപെടലാണ്  ഓര്‍ബാന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.