കുതിരച്ചിറ ഹോളി ട്രിനിറ്റി സി.എസ്‌ .ഐ ഇടവക യുവജന വാരാഘോഷത്തിന് തുടക്കമായ്‌

പുനലൂർ: കുതിരച്ചിറ ഹോളി ട്രിനിറ്റി സി.എസ്.ഐ. ഇടവക യുവജന പ്രസ്ഥാനത്തിന്റെ ഈ വർഷത്തെ യുവജന വാരാഘോഷത്തിന് തുടക്കമായി. ഭവന സന്ദർശനം, വചന വിസ്മയം, മാജിക്കൽ ഈവനിംഗ്, ഏകദിന കൺവൻഷൻ, യുവജന ഞായർ, ചത്തീസ്‌ഘട്ട് മിഷൻ സഹായം എന്നിവ ഈ വർഷത്തെ യുവജന വരാഘോഷത്തിൽ ക്രമീകരിച്ചിരിക്കുന്നു. സെപ്റ്റംബർ 28ന് വൈകിട്ട് 5.30ന് നിരണം യെരുശ ലേം മാർത്തോമാ ഇടവക വികാരി റവ. ഡോ. സാജു മാത്യു അവതരിപ്പിക്കുന്ന വചന വിസ്‌മയം മാജിക്കൽ ഈവനിംഗ് നടക്കും. സെപ്റ്റംബർ 29ന് വൈകിട്ട് ഏകദിന കൺവൻഷൻ നടക്കും. പുനലൂർ പേപ്പേർ മ്മിൽ കാർമ്മേൽ മാർത്തോമ്മാ ഇടവക വികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി വചന സന്ദേശം നൽകും. കുതിരച്ചിറ ഇടവക യുവജന പ്രസ്ഥാനത്തിന്റെ ഗായകസംഘം ‘Seprahs Youth Chorus’ ഗാനശുശ്രുഷ നിർവ്വഹിക്കും. സെപ്റ്റംബർ 30ന് നടക്കുന്ന യുവജന ആരാധനയിൽ യുവജനങ്ങൾ ആരാധനയ്ക്ക് നേതൃത്വം നൽകും. മാർത്തോമാ യുവജനസഖൃം കൊട്ടാരക്കര പുനലൂർ ഭദ്രസനം സെക്രട്ടറി ബിബിൻ സാം വചന സന്ദേശം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like