പുനരധിവാസ പദ്ധതി രണ്ടാം ഘട്ടം ഹൈറേഞ്ചിൽ

കുമ്പനാട്: അടൂർ ഈസ്റ്റ് സെന്റർ സൺ‌ഡേ സ്കൂൾ, പി.വൈ.പി.എ യുടെ ഈ വർഷത്തെ ക്യാമ്പ് മാറ്റി വച്ച് തുക സംസ്ഥാന പി.വൈ.പി.എ യുടെയും അടൂർ ഈസ്റ്റ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഐ.പി.സി കട്ടപ്പന ടൗൺ ചർച്ചിൽ വച്ച് പ്രക്യതി ദുരന്തത്തിൽ സഭാ ഹാളുകൾക്ക് കേടുപാടുകൾ സംഭവിച്ച 6 സഭകൾക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ നൽകി.

കേരള സ്റ്റേറ്റ് മുൻ സെക്രട്ടറിയും അടൂർ ഈസ്റ്റ് സെന്റർ മിനിസ്റ്ററുമായ പാസ്റ്റർ ഫിലിപ്പ് പി. തോമസ് പ്രസ്തുത തുക കൈമാറി.

post watermark60x60

കേരള സ്റ്റേറ്റ് കൺസിൽ അംഗങ്ങളായ പാസ്റ്റർമാരായ എം.റ്റി. തോമസ്, കെ.വൈ ജോഷുവ, ബിജു രാമക്കൽമേട് അടൂർ സെന്റർ ട്രഷാറും ജനറൽ കൗൺസിൽ അംഗവുമായ ബാബു, അടൂർ സെന്റർ ജോ. സെക്രട്ടറി ഷാജി പറന്തൽ, സംസ്ഥാന പി.വൈ.പി.എ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന എന്നിവർ നേതൃത്വം നൽകി.

പ്രസ്തുത സാമ്പത്തീക നന്മകൾ സംസ്ഥാന പി.വൈ.പി.എയോടൊപ്പം സമാഹകരിച്ചു നൽകിയ അടൂർ ഈസ്റ്റ് സെന്ററിന്നോടുള്ള നന്ദിയെ യോഗത്തിൽ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like