പെന്തക്കോസ്തൽ ചർച്ച്‌ ഓഫ്‌ ഫിലഡെൽഫിയായുടെ പുതിയ ശുശ്രൂഷകനായി പാസ്റ്റർ ജെയിം ജോൺ ചുമതലയേറ്റു

ഫിലഡെൽഫിയ: പട്ടണത്തിലെ പ്രധാന സഭകളിൽ ഒന്നായ പെന്തക്കോസ്തൽ ചർച്ച്‌ ഓഫ്‌ ഫിലഡെൽഫിയായുടെ പുതിയ ശുശ്രൂഷകനായി പാസ്റ്റർ ജെയിം ജോൺ ചുമതലയേറ്റു. 2018 സെപ്‌തംബര്‍ 23 ഞായറാഴ്ച്ച സഭായോഗത്തോടനുബന്ധിച്ച്‌ സഭയുടെ സ്‌ഥാപക പാസ്റ്റർ ചെറിയാൻ പി ചെറിയാനും, ഇപ്പോൾ ശുശ്രൂഷിക്കുന്ന പാസ്റ്റർ ഗീവർഗീസ്സ്‌‌ ചാക്കോയും, സെക്രട്ടറി ഐസക്ക്‌ കുരുവിളയും, മറ്റു ശുശ്രൂഷകരും ചേർന്ന് പ്രാർത്ഥിച്ച് സഭയുടെ ഉത്തരവാദിത്തം കൈമാറി. ഇൻഡ്യയിലും‌ അമേരിക്കയിലും കാനഡായിലും പഠിച്ച് ഗണിതശാസ്ത്രത്തിൽ ബിരുദവും, തിയോളജിയിൽ ബിരുദാനന്തരബിരുദം എടുത്തശേഷം കഴിഞ്ഞ 17 വർഷമായി ടൊറാന്റോ‌ ഐ പി സി ന്യൂ ഹോപ്പ്‌ പെന്തക്കോസ്തൽ ചർച്ചിന്റെ സീനിയർ പാസ്റ്ററായി സേവനം അനുഷ്ടിച്ചുവരവേ 2014-ൽ പിസിനാക്ക്‌ നാഷണൽ യൂത്ത് ‌കോഡിനേറ്ററായും, 2015, 2016, 2017 വർഷങ്ങളിൽ ഐ പി സി ഫാമിലി കോൺഫ്രൻസിന്റെ കാനഡാ-റെപ്പ്രസെന്റെറ്റീവായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ചങ്ങനാശ്ശേരി-പായിപ്പാട്‌ സ്വദേശി അൻസു അന്നാ ജോൺ ആണ്‌‌ ഭാര്യ. ജോവാന ജോൺ (11), ജോവെല്ല ജോൺ (8) എന്നിവർ മക്കളാണ്‌. പവർ വിഷൻ ചെയ‌ർമാനും ഐ പി സി ജനറൽ സെക്രട്ടറിയുമായ പാസ്റ്റർ കെ സി ജോണിന്റെയും പ്രെയിസ് ജോണിന്റെയും മൂത്ത മകനാണ്‌ പാസ്റ്റർ ജെയിം ജോൺ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.