പ്രവാസികളുടെ മൃതദേഹങ്ങള്‍ക്ക് എയര്‍ഇന്ത്യ ഏര്‍പ്പെടുത്തിയ നിരക്ക് വര്‍ദ്ധിപ്പിച്ചു

 

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടു വരുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ക്ക് എയര്‍ഇന്ത്യ ഏര്‍പ്പെടുത്തിയ വിമാന നിരക്ക് വര്‍ദ്ധിപ്പിച്ചു. നിലവിലുള്ളതിന്റെ ഇരട്ടിയാണ് വിമാന നിരക്ക് വര്‍ധിപ്പിച്ചത്.

മൃതദേഹത്തിന്റെയും പെട്ടിയുടെയും ഭാരം കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുന്നത്. നിലവില്‍ കിലോക്ക് 10 മുതല്‍ 15 ദിര്‍ഹം വരെയായിരുന്നു. അത് 20 മുതല്‍ 30 വരെയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

post watermark60x60

ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള എയര്‍ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെയും നിരക്കിലാണ് മാറ്റം.
ഇതിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like