കേരളത്തിന് സമീപം അന്തരീക്ഷച്ചുഴി, ന്യൂനമര്‍ദപാത്തി; കനത്ത മഴയക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു!

തിരുവനന്തപുരം: കേരളം കണ്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാപ്രളയത്തിന് ശേഷം വീണ്ടും സംസ്ഥാനത്ത് മഴ ശക്തമാകുന്നു. സംസ്ഥാനത്ത് 25 ശതമാനം സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 28 വരെ ഇടിമിന്നലോടു കൂടിയ കനത്തമഴയ്ക്ക് സാധ്യാതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. പ്രളയാനന്തരം സംസ്ഥാനത്തെ പുഴകളിലും കായലുകളിലും ക്രമാതീതമായി വെള്ളം കുറഞ്ഞിരുന്നു. കിണറുകളിലും സമാനമായ അവസ്ഥയുണ്ടായി. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന മഴ അനുഗ്രഹമാണ് വിലയിരുത്തന്നത്. എന്നാല്‍ ശക്തമായ മഴ പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

പ്രളയ ഘട്ടത്തിന്ശേഷം ഇന്നലെയാണ് സംസ്ഥാനത്ത് വ്യാപകമായ മഴയുണ്ടായത്. തിരുവനന്തപുരം ജില്ലയിലും വയനാട് മാനന്തവാടിയിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ഈ മഴ കൂടുതല്‍ പ്രദേശങ്ങളില്‍ വ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിയിലും പാലക്കാട്ടും വയനാട്ടിലും വ്യാഴാച്ച വരേയും പത്തനംതിട്ടയില്‍ ബുധന്‍,വ്യാഴം ദിവസങ്ങളിലുമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കലാവസ്ഥാ സാഹചര്യങ്ങള്‍ രൂക്ഷമാകുമ്പോള്‍ നല്‍കുന്ന രണ്ടാമത്തെ മുന്നറിയിപ്പാണ് യെല്ലോ. യെല്ലോ കഴിഞ്ഞാല്‍ ഓറഞ്ച്, റെഡ് അലര്‍ട്ടുകളാണ് ഇനിയുള്ളത്. നാശനഷ്ട്ങ്ങള്‍ക്ക് സാധ്യതയുള്ള കനത്ത മഴയെ നേരിടാനുള്ള ജാഗ്രതയ്ക്ക് വേണ്ടിയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.

ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തഹസില്‍ദാര്‍മാര്‍ ക്യാമ്പുകള്‍ സജ്ജമാക്കുക, റവന്യൂ, പോലീസ് വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കു, പാറപൊട്ടിക്കുക, വിനോദ സഞ്ചാരികള്‍ നിദകളില്‍ ഇറങ്ങരുത്, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുത് തുടങ്ങിയവയാണ് യെല്ലോ അലര്‍ട്ടിന്റെ മുന്‍കരുതലുകള്‍.

കര്‍ണാടകാ തീരത്ത് അറബിക്കടലിലൂം കര്‍ണാടകത്തിന്റെ ഉള്‍ഭാഗത്തും രണ്ട് അന്തരീക്ഷച്ചുഴികളുണ്ട്. അന്തരീക്ഷത്തിന്റെ ഉയന്നതലത്തില്‍ ഒരു പ്രദേശത്തായി കാറ്റ് കേന്ദ്രീകരിക്കുന്നതാണ് അന്തരീക്ഷച്ചൂഴി. ഇത് കനത്തമഴ പെയ്യുന്നതിന് അനുകൂല സാഹചര്യമുണ്ടാക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

കനത്ത മഴയെ തുടര്‍ന്ന് ഡാമുകളിലെ ജലനിരപ്പ് വീണ്ടും ഉയരുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷോളയാര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ ഞായറാഴ്ച്ച 12 മണിക്ക് തുറന്നിരുന്നു.

ഷോളയാര്‍ ഡാമില്‍ നിന്ന് പെരിങ്ങള്‍ക്കുത്ത് അണക്കെട്ടിലേക്കാണ് വെള്ളമെത്തുക. പെരിങ്ങള്‍ക്കുത്ത് അണക്കെട്ടിന്റെ ഷട്ടറുകള്‍ തകരാറിലാണ്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സമീപപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.