വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു; രണ്ട് വയസുള്ള മകള്‍ മരിച്ചു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. തിരുവനന്തപുരം കഴക്കൂട്ടം താമരക്കുളത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രണ്ടു വയസ്സുള്ള മകൾ തേജസ്വിനി ബാല മരിച്ചു.

ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ നിയന്ത്രണം നഷ്ടമായി മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടമറിഞ്ഞെത്തിയ പൊലീസ് കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. ബാലഭാസ്‌കറും ​ഭാര്യ രമ്യയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും മള്‍ട്ടിപ്പിള്‍ ഫ്രാക്ച്ചര്‍ ഉള്ളതായാണ് അറിയുന്നത്. യുവ സംഗീതജ്ഞന്റെ നില അതീവഗുരുതരമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.