ഷോ​ള​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു

പാ​ല​ക്കാ​ട്: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു ഷോ​ള​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​ത്. ഷോ​ള​യാ​റി​ല്‍​നി​ന്നും പെ​രി​ങ്ങ​ല്‍​ക്കു​ത്ത് അ​ണ​ക്കെ​ട്ടി​ലേ​ക്കാ​ണ് വെ​ള്ള​മെ​ത്തു​ന്ന​ത്. അ​തി​നാ​ല്‍ ചാ​ല​ക്കു​ടി പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നിര്‍ദേശം നല്‍കി.

ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ഒ​ര​ടി​യോ​ളം ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. എ​ന്നാ​ല്‍ ആ​ശ​ങ്ക​യ്ക്ക് വ​ക​യി​ല്ലെ​ന്നും ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. മ​ഴ ക​ന​ത്ത​തോ​ടെ മു​ന്നോ​രു​ക്കം എ​ന്ന നി​ല​യി​ലാ​ണ് ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​തെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.