യു​.എ.​ഇ​യി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് വോ​യി​സ്, വീ​ഡി​യോ കോ​ളു​ക​ള്‍​ക്ക് പു​തി​യ ആ​പ്ലി​ക്കേ​ഷ​ന്‍

അ​ബു​ദാ​ബി: യു​.എ.​ഇ​യി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് വോ​യി​സ്, വീ​ഡി​യോ കോ​ളു​ക​ള്‍​ക്ക് പു​തി​യ ആ​പ്ലി​ക്കേ​ഷ​ന്‍. VOIP (വോ​യി​സ് ഓ​വ​ര്‍ ഐ​പി) ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന എ​ത്തി​സ​ലാ​ത്ത് ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് എ​ച്ച്‌.ഐ.​യു മെ​സ​ന്‍​ജ​ര്‍ (HiU Messenger) ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഇ​ന്‍റ​ര്‍​നെ​റ്റ് വോ​യി​സ്, വീ​ഡി​യോ കോ​ള്‍ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

സ്മാ​ര്‍​ട്ഫോ​ണ്‍, ടാ​ബ്ല​റ്റ്, ഡെ​സ്ക്ടോ​പ്പു​ക​ള്‍ എ​ന്നി​വ​യി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​യാ​ണ് എ​ച്ച്‌ഐ​യു മെ​സ​ന്‍​ജ​റെ​ന്ന് എ​ത്തി​സ​ലാ​ത്ത് വെ​ബ്സൈ​റ്റി​ല്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ പ​റ​യു​ന്നു. ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ലോ​ക​ത്തെ​വി​ടേ​യ്ക്കും വോ​യി​സ്, എ​ച്ച്‌ഡി വീ​ഡി​യോ കോ​ളു​ക​ള്‍ ചെ​യ്യാ​ന്‍ ക​ഴി​യും. 200 കോ​ണ്‍​ടാ​ക്ടു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ഗ്രൂ​പ്പ് ചാ​റ്റി​നും ഇ​ന്‍​സ്റ്റ​ന്‍റ് മെ​സേ​ജിം​ഗി​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

ബി​ഒ​ടി​ഐ​എം, സി​എം​ഇ എ​ന്നി​വ​യാ​ണ് എ​ത്തി​സ​ലാ​ത്ത് പ്ലാ​റ്റ്ഫോ​മി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​ന്ന മ​റ്റ് ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍. ഈ ​ആ​പ്ലി​ക്കേ​ഷ​നു​ക​ളെ​ല്ലാം ര​ണ്ടാ​ഴ്ച​ത്തേ​ക്കു സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. സൗ​ജ​ന്യ കാ​ലാ​വ​ധി​ക്കു​ശേ​ഷം ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​ണം ന​ല്‍​കേ​ണ്ടി​വ​രു​മെ​ന്ന് എ​ത്തി​സ​ലാ​ത്ത് അ​റി​യി​ച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.