ന്യൂ കവനന്റ് പെന്തെക്കൊസ്റ്റൽ ചർച്ച് (റ്റി.പി.എം) ഓസ്ട്രേലിയ സെന്റർ കണ്‍വൻഷൻ

മെൽബൺ:  ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ന്യൂ കവനന്റ് പെന്തെക്കൊസ്റ്റൽ ചർച്ച് വാർഷിക സെന്റർ കണ്‍വന്‍ഷന്‍ സെപ്റ്റംബർ 27 മുതല്‍ 30 വരെ ഡിവോൺ മിയഡോസിൽ സൗത്ത് ഗിപ്പ്സ് ഹൈവേയിലുള്ള ന്യൂ കവനന്റ് പെന്തെക്കൊസ്റ്റൽ ചർച്ചിൽ നടക്കും.

27-വ്യാഴാഴ്‌ച വൈകിട്ട് 6:30 ന് നടക്കുന്ന സുവിശേഷ പ്രസംഗത്തോടെ കൺവൻഷന് തുടക്കമാകും. വ്യാഴാഴ്‌ച മുതൽ ഞായറാഴ്‌ച വരെ വൈകിട്ട് 6:30 ന് സുവിശേഷ പ്രസംഗവും ദൈവിക രോഗശാന്തി ശുശ്രൂഷയും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 ന് പൊതുയോഗവും വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും രാത്രി 10 ന് പ്രത്യേക പ്രാർത്ഥനയും നടക്കും.
ഞായറാഴ്‌ച ഉച്ചകഴിഞ്ഞു 2:30 ന് യൂത്ത് മീറ്റിങ്ങും ഉണ്ടായിരിക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 10 ന് മെൽബൺ, മിൽ പാർക്ക്, സിഡ്നി, അഡിലെയ്ഡ്, ബ്രിസ്ബെയ്ന്‍, പെർത്ത്, ഡാർവിൻ തുടങ്ങിയ ഓസ്ട്രേലിയയിലെ പത്തിലധികം പ്രാദേശിക സഭകളുടെയും ഓക്‌ലാൻഡ് വെല്ലിംഗ്ടൺ തുടങ്ങിയ ന്യൂസിലാൻഡിലെ അഞ്ചോളം പ്രാദേശിക സഭകളുടെയും നൂറുക്കണക്കിന് ശുശ്രൂഷകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗം നടക്കും.
സഭയുടെ ചീഫ് പാസ്റ്റർമാർ, സീനിയർ സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
സഭയുടെ ഓസ്ട്രേലിയ സെന്റർ പാസ്റ്റർ റോബിൻ ജോഷ്വ കൺവൻഷന് നേതൃത്വം നൽകും.
ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്, അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവർ സഭക്ക് നേതൃത്വം നൽക്കുന്നു.
Venue: New Covenant Pentecostal Church, 1724 South Gippsland Highway
Devon Meadows, VIC 3977 (Melway 138 E1)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.