‘മുഖം’ ഉള്ളപ്പോള്‍ എന്തിന് ടിക്കറ്റും ബോര്‍ഡിങ് പാസും! വിമാനത്താവളങ്ങള്‍ ഹൈടെക്കാവാൻ ഒരുങ്ങുന്നു

ബംഗളൂരു: രാജ്യം മൊത്തം ഹൈട്ടെക്കായി മാറുകയാണ്. ലോകം മാറുന്നതിനനുസരിച്ച്‌ ജനങ്ങളിലും ആ മാറ്റം പ്രകടമാണ്. അത്തരത്തിലൊരു ഹൈക്കെട് മാറ്റത്തിനൊരുങ്ങുകയാണ് രാജ്യത്തെ വിമാനത്താവങ്ങളും. ടിക്കറ്റും ബോര്‍ഡിങ് പാസുമായി വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ കാത്തുനില്‍ക്കേണ്ടിവരുന്നത് പഴംങ്കഥയാക്കി മുഖം സ്‌കാന്‍ ചെയ്ത് യാത്രക്കാരെ തിരിച്ചറിയാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ 2020-ഓടെ ഇത് നിലവില്‍വരും. ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ വിമാനത്താവളം ബംഗളൂരുവായിരിക്കും. അടുത്ത വര്‍ഷം ആദ്യം അവിടെ ഇത് നടപ്പില്‍ വരും. വ്യോമയാന മന്ത്രാലത്തിന്റെ ‘ഡിജി യാത്ര’ പദ്ധതി പ്രകാരമുള്ള ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ യാത്രക്കാര്‍ പ്രത്യേകം രജിസ്റ്റര്‍ചെയ്യണം. ഒരിക്കല്‍ മുഖം സ്‌കാന്‍ചെയ്ത് വിവരങ്ങള്‍ നല്‍കിയാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.

പിന്നീട് യാത്ര ചെയ്യുമ്ബോള്‍ ടിക്കറ്റിന്റെ പ്രിന്റ് കാണിക്കുകയോ ബോര്‍ഡിങ് പാസെടുക്കുകയോ ചെയ്യാതെ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ക്യാമറയ്ക്കുമുന്നില്‍ മുഖംകാണിച്ചാല്‍ മതിയാകും. തുടര്‍ന്ന് സുരക്ഷാപരിശോധന അടക്കമുള്ള നടപടികള്‍ക്ക് വിധേയമാകാം. ബംഗളൂരു വിമാനത്താവളത്തില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സാധാരണ ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്കൊപ്പം പ്രത്യേക ഇ-ഗേറ്റുകളായിരിക്കും ഇതിനായി ക്രമീകരിക്കുക.

എല്ലാ വിമാന കമ്പനികളും ഇതിനുള്ള ക്രമീകരണം ചെയ്തിട്ടില്ലാത്തതിനാല്‍ ജെറ്റ് എയര്‍വേസ്, എയര്‍ ഏഷ്യ, സ്‌പൈസ് ജെറ്റ് എന്നീ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും തുടക്കത്തില്‍ സൗകര്യം ഉപയോഗപ്പെടുത്താനാവുക. ഹൈദരാബാദിലും അധികം വൈകാതെ ഇത് നിലവില്‍ വരും. പിന്നീട് കൊല്‍ക്കത്ത, വാരാണസി, വിജയവാഡ, പുണെ എന്നിവിടങ്ങളിലും അതിന് ശേഷം ചെന്നൈയിലും പദ്ധതിവരും. തുടര്‍ന്ന് കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading