ഹിൽസോങ് ചർച്ച് ഇനി മുതൽ സ്വതന്ത്ര പെന്തക്കോസ്ത് സഭ

ഓസ്‌ട്രേലിയ:  സിഡ്നി ആസ്ഥാനമായി പാസ്റ്റർ ബ്രയൻ ഹ്യൂസ്റ്റൺ 1983ൽ തുടങ്ങിവച്ച ഹിൽസോങ് ചർച്ച് (ഹിൽസ് ക്രിസ്ത്യൻ ലൈഫ് സെന്റർ) ഇനിമുതൽ ക്രിസ്തുമതത്തിലെ ഒരു പുതിയ വിഭാഗമായി മാറുവാൻ തീരുമാനമായി. വേൾഡ് അസ്സെംബ്ലിസ് ഓഫ് ഗോഡ് ഫെല്ലോഷിപ്പിന്റെ കീഴിലുള്ള ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ചർച്ചസിന്റെ ഭാഗമായി തുടരുകയായിരുന്നു ഇത്രയും നാൾ.
ദീർഘനാളായുള്ള ശ്രമത്തിന്റെയും പ്രാർത്ഥനയുടെയും ഫലമായി ഹിൽസോങ്ങിന്റെ ആഗോള വ്യാപകമായുള്ളതും ഓസ്‌ട്രേലിയയിലെ സഭകളുടെയും ഭരണസമിതിയിൽ എടുത്ത തീരുമാനമാണിത് എന്ന് പാസ്റ്റർ ഹ്യൂസ്റ്റൺ ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ചർച്ചസിന്റെ പ്രസിഡന്റ്നു അയച്ച കത്തിൽ പറയുന്നു. ഹിൽസോങിന്റ ആഗോള സ്വഭാവം മുൻ നിർത്തി എടുത്ത തീരുമാനമാണിത് എന്ന് അറിയുന്നു.
അഞ്ചു ഭൂഖണ്ഡങ്ങളിലായി 24 രാജ്യങ്ങളിൽ 123 ക്യാമ്പസുകളിലായി 263 ആരാധനാലയങ്ങളിൽ ഒരുലക്ഷത്തിലധികം വിശ്വാസികൾ ഹിൽസോങ്ങിന്റെ സഭകളിൽ ആരാധിച്ചുവരുന്നു.
”Australian Department of Births, Deaths and Marriage”ൽ ആണ് ഹിൽസോങ് പുതിയ വിഭാഗമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.