ലേഖനം: നിങ്ങൾ ചോദിക്കാൻ ആഗ്രഹിച്ച 10 ചോദ്യങ്ങൾ | റോഷൻ ബെൻസി ജോർജ്

നിങ്ങൾ ചോദിക്കാൻ ആഗ്രഹിച്ച 10 ചോദ്യങ്ങൾ

1. ദൈവത്തെ സൃഷ്ടിച്ചതാര്?
ഉത്തരം: ഈ ചോദ്യം ദൈവം സൃഷ്ടിക്കപ്പെട്ടതാണ് എന്ന അനുമാനത്തിലാണ് നിലകൊള്ളുന്നത്. ഒരുപക്ഷെ ദൈവം സൃഷ്ടിക്കപ്പെട്ടവനല്ലെങ്കിലോ, അതെ ബൈബിൾ പഠിപ്പിക്കുന്ന ദൈവം സൃഷ്ടിക്കപ്പെട്ടവനല്ല, അവിടുന്നു അനന്യനാണ്. സൃഷ്ടിക്കപ്പെടാത്ത ഒരു ദൈവത്തെ ആരാണ് സൃഷ്ടിച്ചത് എന്നു ചോദിക്കുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല.

2. ദൈവത്തിന് ചെയ്യാൻ കഴിയാത്തത് വെല്ലതുമുണ്ടോ?
ഉത്തരം: ദൈവം സർവ്വശക്തനാണ്, പക്ഷെ ദൈവത്തിന് ചെയ്യാൻ കഴിയാത്ത കാര്യങ്ങളും ഉണ്ട്. ദൈവത്തിന് കള്ളം പറയാൻ കഴിയില്ല. ദൈവത്തിന് പാപം ചെയ്യാൻ കഴിയില്ല. ദൈവത്തിന് തന്റ്റെ സ്വഭാവം മാറ്റാൻ കഴിയില്ല. ദൈവത്തിന് തന്റ്റെ വിശുദ്ധിക്ക് നിരകാത്ത പ്രവൃത്തികളെ അനുവദിക്കാൻ കഴിയില്ല. ദൈവത്തിന് വൃത്തമായ ചതുരങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല, വൃത്ത-ചതുരം എന്നത് സ്വയവിരുദ്ധം ആണ്. ദൈവത്തിന് ദൈവമല്ലാതാകാൻ കഴിയില്ല. പക്ഷെ ദൈവം തന്റ്റെ വഗ്ദത്തങ്ങളും ഹിതങ്ങളും നടത്തിവാൻ ശക്തനാണ്.

3. പുതിയ നിയമം (ബൈബിളിലെ പാതിഭാഗം) തരുന്ന യേശുവിന്റ്റെ വിവരം വിശ്വാസയോഗ്യമോ?
ഉത്തരം: അതെ. യേശുക്രിസ്തുവിന്റ്റെ ജീവചരിത്രം അടങ്ങിയ ബൈബിളിന്റ്റെ 5400+ ഗ്രീക്ക് മാനസ്ക്രിപ്റ്റുകളും, 10,000+ ലാറ്റിൻ, സിറിയൻ, കോപ്റ്റ്(അറബ്) മാനസ്ക്രിപ്റ്റുകളും ഇന്നു ലോകത്തിൽ ഉണ്ട്. എല്ലാം AD 400 നും മുൻപുള്ളവ. ചില മാനസ്ക്രിപ്റ്റുകളും എ.ഡി. 350 -ൽ ഉള്ളതും യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റ്റെ ഭാഗങ്ങൾ എ.ഡി. 130 -ൽ ഉള്ളതുമാണ്. പുതിയ നിയമം തിരുത്തപ്പെട്ടതാകാൻ വഴിയില്ല, കാരണം എ.ഡി. 400 മുൻപ് ബൈബിൾ മാനസ്ക്രിപ്റ്റുകൾ ആരുടെയും അധികാരത്തിൽ അല്ലായിരുന്നു. അന്നുള്ള ശിഷ്യന്മാർ ഈ മാനസ്ക്രിപ്റ്റുകൾ എഴുതുകയും എവിടെയും പരത്തുകയും ചെയ്യുമായിരുന്നു, അതു കാരണം ആർക്കും പെട്ടെന്നു വന്ന് ഇവ തിരുത്താൻ കഴിയില്ലായിരുന്നു. ഒരുപക്ഷെ ഒരാൾ തന്റ്റെ പരിസരപ്രദേശങ്ങളിലെ മുഴുവൻ മാനസ്ക്രിപ്റ്റുകളും തിരുത്തി എന്നിരിക്കട്ടെ, പക്ഷെ അയാൾ പഴയ ലോകത്തിലെ ഭൂഗണ്ഡങ്ങളിലെങ്ങുമുള്ള മാനസ്ക്രിപ്റ്റുകളുടെ കാര്യത്തിൽ എന്തു ചെയ്യും? ഇത്രെയധികം മാനസ്ക്രിപ്റ്റുകൾ ഇന്നു ലോകത്തിൽ ഉണ്ടായതുകൊണ്ട്, വേദപണ്ഡിതന്മാർക്ക് ഇതു 99.9 പെർസെന്റ്റ് തെറ്റില്ലാതെ വിവർത്തനം ചെയ്യാൻ കഴിയും. പുതിയ നിയമം തരുന്ന യേശുക്രിസ്തുവിന്റ്റെ സന്ദേശം തിരുത്തപ്പെട്ടതല്ല, അതു വിശ്വാസയോഗ്യം തന്നെയാണ്. ഒരുപക്ഷെ ഒന്നാം നൂറ്റാണ്ടിൽ യേശുക്രിസ്തുവിന്റ്റെ സ്വന്തം ശിഷ്യന്മാർ ഇതു കെട്ടിച്ചമച്ചതോ തിരുത്തിയതോ ആണെങ്കിലോ ? അങ്ങനെയാണെങ്കിൽ മരണത്തെ മുഖാമുഖം കാണുമ്പോൾ അവരത് തുറന്നുപറഞ്ഞേന്നെ. യേശുക്രിസ്തുവിന്റ്റെ മിക്ക ശിഷ്യന്മാരെയും ക്രൂരമായി കൊന്നതായിരുന്നു. ആരും അറിഞ്ഞുകൊണ്ട് ഒരു നുണക്കഥയ്ക്ക് വേണ്ടി മരിക്കില്ല. അവർ കെട്ടിച്ചമച്ചതോ തിരുത്തിയതോ ആയിരുന്നെങ്കിൽ അവരൊരിക്കലും അവർ കെട്ടിച്ചമച്ചതോ തിരുത്തിയതോ ആയ ഒന്നിന് വേണ്ടി മരിക്കയില്ലായിരുന്നു.

4. യേശു മനുഷ്യനും ദൈവവുമാകുന്നത് എങ്ങനെയാണ്?
ഉത്തരം: ഒരിക്കൽ ചെറുപ്പക്കാരനായ ഒരു ഭൗതീകശാസ്ത്രജ്ഞൻ ഒക്സ്ഫോർഡ് ഗണിതശാസ്ത്രജ്ഞനായ ജോൺ ലെനക്സിനോട് ഇങ്ങനെ പറഞ്ഞു,
ഭൗതീകശാസ്ത്രജ്ഞൻ: “നിങ്ങൾ യേശുക്രിസ്തു മനുഷ്യനും ദൈവവും ആണെന്നു വിശ്വസിക്കുന്നുവോ. നിങ്ങൾ ഒരു ഗണിതശാസ്ത്രജ്ഞൻ അല്ലെ. നിങ്ങൾക്ക് സത്യത്തിൽ വിശ്വസിക്കുന്നുവോ.”
ജോൺ ലെനക്സ്: “ഞാൻ രണ്ടു ചോദ്യങ്ങൾ ചോദിച്ചോട്ടെ. ആദ്യത്തത്, സുബോദ്ധം എന്നത് എന്താണ്?”
ഭൗതീകശാസ്ത്രജ്ഞൻ: “എനിക്ക് അറിയില്ല.”
ജോൺ ലെനക്സ്: “എന്നാൽ എളുപ്പമുള്ള ഒരു ചോദ്യം, ഊർജ്ജം എന്നാൽ എന്താണ്?”
ഭൗതീകശാസ്ത്രജ്ഞൻ: “അത്, നമുക്ക് അതിനെ അളക്കുവാൻ കഴിയും………. എനിക്ക് അറിയില്ല.”
ജോൺ ലെനക്സ്: “നിങ്ങൾ ഇങ്ങനെ പറഞ്ഞത്തിൽ എനിക്ക് സന്തോഷമുണ്ട്, കാരണം അതു തന്നെയാണ് ഭൗതീകശാസ്ത്രജ്ഞനായ റിച്ചാർഡ് ഫെയിൻമാനും വിശ്വസിച്ചിരുന്നത്. സുബോധത്തിലും ഊർജ്ജത്തിലും നിങ്ങൾ വിശ്വസിക്കുന്നുണ്ട് –പക്ഷെ അതെന്താണെന്നു നിങ്ങൾക്ക് അറിയില്ല, നിങ്ങളെ ഭൗതീകശാസ്ത്രജ്ഞൻ എന്ന പദവിയിൽ നിന്നു എഴുതിതള്ളാൻ ഞാൻ ചിന്തിക്കുകയാണ്. സുബോധത്തിലും ഊർജ്ജത്തിലും നിങ്ങൾ വിശ്വസിക്കുന്നുണ്ട്, പക്ഷെ എന്തുകൊണ്ടാണ് നിങ്ങളത്തിൽ വിശ്വസിക്കുന്നത്? നിങ്ങൾ അതിനെ, സംഭവങ്ങൾ വിവരിക്കാനുള്ള അതിന്റ്റെ ശക്തികൊണ്ടല്ലെ വിശ്വസിക്കുന്നത്, [ശരിയല്ലെ].”
ജോൺ ലെനക്സ്: “ദൈവം എങ്ങനെയാണ് മനുഷ്യനായത് എന്ന് എനിക്ക് പറയാൻ കഴിയില്ല. പക്ഷെ എല്ലാം തെളിവുകളും കോർത്തിണക്കി നോക്കിയാൽ അതാണ്[ദൈവം മനുഷ്യനായി എന്നത്] ഏറ്റവും ഉചിതമായ വിവരണം.”

5. ശാസ്ത്രം ദൈവത്തെ എതിർക്കുന്ന ഒന്നാണോ?
ഉത്തരം: ദൈവത്തെ കുറിച്ച് ധരിച്ചുവെച്ചിരിക്കുന്ന ചില കാര്യങ്ങളെ ശാസ്ത്രം എതിർക്കുന്നുണ്ട്, പക്ഷെ അതു ബൈബിൾ പറയുന്ന ദൈവമല്ല. നമുക്ക് മനസ്സിലാവാനാകാത്ത കാര്യങ്ങളെ വിവരിക്കനായി കണ്ടെത്തിയ ചില ദൈവങ്ങൾ ഉണ്ട്. ഉദാഹരണത്തിന്, പുരാതന മനുഷ്യർ സൂര്യനെ ഒരു ദൈവം ആയി കണക്കാക്കിയിരുന്നു. പക്ഷെ നമുക്ക് ഇപ്പോൾ സൂര്യൻ ഒരു നക്ഷത്രമാണെന്നു അറിയാം. ഇങ്ങനെയുള്ള ദൈവം എന്ന ചിന്തകളെ ശാസ്ത്രം എതിർക്കുന്നുണ്ട്, കാരണം ശാസ്ത്രം പ്രകൃതിയിലുള്ള പലതിനെയും അതാതിന്റ്റെ രീതിയിൽ വിവരിക്കുന്നു. ബൈബിൾ പറയുന്ന ദൈവം, വിടവുകൾ നികത്താൻ ഉള്ള ദൈവമല്ല, അവിടുന്നു സകലത്തിന്റ്റെയും ദൈവമാണ്.

6. എന്തുകൊണ്ടാണ് നല്ല മനുഷ്യർക്ക് തിന്മ സംഭവിക്കുന്നത്?
ഉത്തരം: സൃഷ്ടികളുടെയെല്ലാം അധികാരം മനുഷ്യന്റ്റെ കരങ്ങളിൽ ആയിരുന്നെങ്കിൽ മനുഷ്യൻ എല്ലാം നന്നായി ചെയ്യതെനേ എന്നു ചിന്തിക്കവാൻ മനുഷ്യന്റ്റെ അഹന്ത മനുഷ്യനെ പ്രേരിപ്പിക്കുന്നു. ഭൂമിയിലുള്ള നമ്മുടെ ചെറിയ പരദേശവാസത്തിൽ കഷ്ടതയും ദൈവഹിതമാണെന്ന് എന്ന് കാര്യങ്ങളെല്ലാം വെളിപ്പെടുതുന്നു. യേശുക്രിസ്തു ഇതിനെയെല്ലാം ഭംഗിയായി കൂട്ടിച്ചേർക്കുന്നു. യേശുക്രിസ്തു കഷ്ടതകളും വേദനകളും ഇല്ലാതെ ജയിച്ചവനല്ല, അവൻ കഷ്ടതകളിൽ കൂടി ജയിച്ചവനാണ്. ഇതല്ലാതെ കഷ്ടതകളിലും വേദനകളിലും വെളിച്ചു പകരുന്ന വെരെ തത്ത്വചിന്തകൾ ഒന്നു ലോകത്തിൽ ഇല്ല. യേശുക്രിസ്തുവിനോട് കൂറുള്ളവരെ ദൈവം ഒരുപക്ഷെ രക്ഷിച്ചിരുന്നെങ്കിൽ, ക്രിസ്ത്യനിത്വം ഒരു ഇൻഷ്വറൻസ് പോളിസി പോലെയായെനെ. ആ ഇൻഷ്വറൻസ് പോളിസിയിൽ അംഗത്വമെടുകാനും പലരേയും കണ്ടേനെ!

7. സ്നേഹവാനായ ദൈവം എങ്ങനെയാണ് മനുഷ്യരെ നരകത്തിലേക്ക് വിടുന്നത്?
ഉത്തരം: ഇതിന്റ്റെ അനുമാനം ശരിയാണ്. ദൈവം നമ്മളെ സ്നേഹക്കുന്നു. പക്ഷെ ദൈവത്തിന്റ്റെ സ്നേഹം ബലഹിനമല്ല, അതു ശക്തമാണ്. ഈ ചോദ്യം ശരിയായി ഇങ്ങനെ ചോദിക്കാം, ‘വിശുദ്ധനായ ദൈവം പാപികളായ മനുഷ്യരെ എങ്ങനെയാണ് സ്വർഗ്ഗത്തിലേക്ക് വിടുന്നത്?’ അതെ, ദൈവത്തിന്റ്റെ വിശുദ്ധിയെ മറന്നുകൊണ്ട് സ്നേഹം എന്ന ഒഴിവുകൾ പറയുന്നത് ശരിയല്ല. ദൈവത്തിന്റ്റെ സ്നേഹമുള്ളതുകൊണ്ട് നമ്മൾ ദൈവത്തോടൊപ്പം ഇരിക്കണമെന്ന് ദൈവം ഇച്ഛിക്കുന്നു. അതുകൊണ്ട് യേശു ക്രൂശിൽ മരിച്ചു, നമ്മുടെ പാപങ്ങൾക്ക് പകരമായി അവൻ നമുക്ക് ലഭിക്കേണ്ടിയിരുന്ന മരണം ഏറ്റെടുത്തു. തന്റ്റെ വിശുദ്ധിയെ തികച്ചുകൊണ്ട് തന്റ്റെ സ്നേഹം വെളിപ്പെടുത്തുവാൻ വേണ്ടി ദൈവത്തിന്റ്റെ വഴി അതായിരുന്നു. ആ യാഗത്തിലേക്ക് ഒന്ന് നോക്കൂ: നരകത്തിൽ നിന്ന് മനുഷ്യനെ വിണ്ടെടുക്കുവാൻ വേണ്ടി ദൈവം എല്ലാം ചെയ്യതിട്ടുണ്ട്. ഈ ഔദാര്യത്തിന് വേണ്ടി നിങ്ങൾ എന്തു ചെയ്യുന്നു? നിങ്ങൾ സ്വർഗ്ഗത്തിന് പകരം നരകം തിരഞ്ഞെടുക്കുകയാണോ?

8. ഒരു നല്ല ധാർമ്മീക ജീവിതം മനുഷ്യനെ സ്വർഗ്ഗത്തിൽ എത്തിക്കില്ലേ?
ഉത്തരം: ഒരു നല്ല ധാർമ്മീക ജീവിതം ആരെയും സ്വർഗ്ഗത്തിൽ എത്തിക്കില്ല.‘നല്ല ധാർമ്മീകത’ എന്നത് ദൈവത്തിന്റ്റെ കണ്ണിൽ സംബൂർണ്ണതയാണ്. പൂർണ്ണമല്ലാത്തതു എന്തെങ്കിലും സ്വർഗ്ഗത്തിൽ ഉണ്ടെങ്കിൽ അതു പിന്നെ സ്വർഗ്ഗമല്ല. അതുകൊണ്ട് സ്വന്ത പ്രവൃത്തിയാൽ സ്വർഗ്ഗത്തിൽ കടക്കാൻ ആർക്ക് കഴിയും? ആർക്കും കഴിയില്ല, കാരണം ആരും പൂർണ്ണരല്ല. നമ്മൾ ചെയ്യുന്ന എല്ലാ പ്രാർത്ഥനകളും ധ്യനങ്ങളും ദാനധർമ്മങ്ങളും, നമ്മുടെ മോഹങ്ങളുടെ ജീവിതത്തെ പൊതിയുന്ന പൊതി പോലെയാണ്. ബൈബിൾ പറയുന്നു, നമ്മുടെ നല്ല പ്രവൃത്തികൾ പോലും ദൈവത്തിന്റ്റെ കണ്ണിൽ കറപുറണ്ട തുണ്ണിപോലെയിരിക്കുന്നു.
അപ്പോൾ എങ്ങനെയാണ് ഒരു മനുഷ്യൻ സ്വർഗ്ഗത്തിൽ കടക്കുന്നത്? ചെയ്യുവാനുള്ളത് ഒന്ന് മാത്രം, സംബൂർണ്ണനായ യേശുവിൽ വിശ്വസിക്കുക, യേശുക്രിസ്തു നമ്മുടെ പാപങ്ങളുടെ കടം മുഴുവനായും കൊടുതുതീർത്തു, നമ്മുടെ നീതികരണത്തിനായ് ഉയിർത്തെഴുന്നേറ്റു. ഈ ലോകത്തിലും വരുവാനുള്ള നിത്യതയിലും യേശുക്രിസ്തുവുമായുള്ള ബന്ധം ദൈവം വാഗ്ദാനം ചെയ്യുന്നു.

9. ക്രിസ്ത്യാനിത്വം സത്യമാണെന്നാണ് അവകാശപ്പെടുന്നത്, പക്ഷെ തമ്മിൽ യോഗിക്കാത്ത അനേകം സഭകൾ ഉണ്ട്, അതുകൊണ്ട് ക്രിസ്ത്യാനിത്വം തെറ്റല്ലേ?
ഉത്തരം: ഒരുപാട് സഭകൾ ഉണ്ട് എന്നുള്ള വസ്തുത എങ്ങനെയാണ് ക്രിസ്ത്യാനിത്വം തെറ്റാണെന്ന് കാണിക്കുന്നത്. ഒരുപക്ഷെ ക്രിസ്ത്യനികൾക്ക് വളരെ വ്യത്യസ്തമായ വ്യക്തിത്വങ്ങൾ ഉണ്ടെന്ന് ചിന്തിക്കാം –അല്ലെങ്കിൽ ഒരുമയുടെ കാര്യത്തിൽ ക്രിസ്ത്യനികൾ അല്പം പുറകിലാണെന്നും ചിന്തിക്കാം. പക്ഷെ ഇതൊന്നു ക്രിസ്ത്യനിത്വം തെറ്റാണെന്ന് കാണിക്കുന്നതല്ല. ക്രിസ്ത്യനിത്യം നിലനില്പോ വീഴിച്ചയോ യേശുക്രിസ്തുവിന്റ്റെ ജീവിതത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്, ക്രിസ്ത്യനികളുടെ പ്രവൃത്തികളെ ആശ്രയിച്ചല്ല.

10. യേശുക്രിസ്തു ദൈവപുത്രനാണെന്നു തെളിയിക്കാൻ ഒക്കുമോ?
ഉത്തരം: യേശുക്രിസ്തു ദൈവപുത്രനാണെന്ന് ബൈബിൾ പറയുന്നു. ബൈബിൾ ശരിയാണെങ്കിൽ, അതിലുള്ള യേശുക്രിസ്തുവിന്റ്റെ വിവരങ്ങൾ വിശ്വാസയോഗ്യമാണെങ്കിൽ, യേശുക്രിസ്തു ദൈവപുത്രനാണെന്ന് അതു തെളിയിക്കുന്നു. പക്ഷെ ഏറ്റവും നല്ല തെളിവുകൾ വരുന്നത് യേശുക്രിസ്തുവിൽ നിന്ന് തന്നെയാണ്, യേശുവിന് നിങ്ങളെ കണാൻ വരാൻ കഴിയും, യേശുവിന് നിങ്ങളോട് സംസാരിക്കുവാൻ കഴിയും, താൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നു എന്ന് പ്രതിവാദം കൂടാതെ തെളിക്കുവാൻ യേശുക്രിസ്തുവിന് കഴിയും.
പക്ഷെ സ്വയമായ് ചോദിക്കാൻ കൊള്ളാവുന്ന ഒരു ചോദ്യമുണ്ട്, “യേശുക്രിസ്തു ദൈവപുത്രണെങ്കിൽ, അനുതപിക്കുവാനും യേശുവിനെ കർത്താവായി സ്വീകരിക്കുവാനും ഞാൻ തയാറാണോ?”

റെഫറൻസ്
• വിശുദ്ധ ബൈബിൾ
• കോസ്റ്റിയൻസ് ഇൻറ്റലെക്ചുവൽസ് ആസ്ക് എബൗട്ട് ക്രിസ്റ്റ്യനിറ്റി, ഹെൻറി എഫ് ഷേഫർ
• കെസ്വിക് കൺവൻഷൻ: ഇൻ ദി ബിഗിനിങ്, ജോൺ ലെനക്സ്
• റ്റെൻ ക്വിക്ക് റെസ്പോൺസ് റ്റു ഏതിയിസ്റ്റ് ക്ലെയ്മ്സ്, ജോൺ ലെനക്സ്
• വൈ ജീസസ്, നബീൽ ഖുറേഷി, ജെയിമ്സ് റ്റൂർ ഓടിയോസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.