യു.പി.എഫ് – യു.എ.ഇ വാർഷിക കണ്‍വന്‍ഷന്‍ നവംബര്‍ 5 മുതല്‍
ഷാര്‍ജ: യു.എ.ഇ.യിലെ പെന്തക്കോസ്തു സഭകളുടെ ഐക്യവേദിയായ യു. പി.എഫ് യു.എ.ഇയുടെ വാർഷിക കണ്‍വന്‍ഷന്‍ നവംബര്‍ 5 മുതല്‍ 8 വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട് 7.30 മുതല്‍ 10 വരെ ഷാര്‍ജ വര്‍ഷിപ് സെന്‍റര്‍ മെയിന്‍ ഹാളില്‍ ആണ് യോഗങ്ങൾ നടക്കുന്നത്. 2007 മുതല്‍ ഐ. പി. സി ഓര്‍ലാന്‍റോ സഭയുടെ ശുശ്രൂഷകനും, ICPF USAയുടെ ചെയര്‍മാനും അനുഗ്രഹിത പ്രഭാഷകനുമായ പാസ്റ്റര്‍ ജേക്കബ് മാത്യു, ഓര്‍ലാന്‍റോ യു. എസ്.എ മുഖ്യ പ്രഭാഷകനായിരിക്കും. യു.പി.എഫ് ക്വയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. പാസ്റ്റര്‍ സാം അടൂര്‍, സന്തോഷ് ഈപ്പന്‍, വിനോദ് എബ്രഹാം എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
ക്രൈസ്തവ എഴുത്തുപുര കണ്‍വന്‍ഷന്‍റെ മീഡിയ പാർട്ണർ ആയി പ്രവര്‍ത്തിക്കുന്നു.
കൺവൻഷന്റെ പ്രോമോ ഇവിടെ കാണാം:


- Advertisement -


Comments are closed.