ലേഖനം:ടെക്നോളജി എത്രത്തോളം മനുഷ്യനെ മൂഢൻ ആക്കി | ജിനേഷ്‌

ടെക്നോളജി മനുഷ്യനെ ദൈവത്തിൽനിന്നുമകറ്റി കാരണം ഇന്ന് എല്ലാം ഒരു വിരൽത്തുമ്പിൽ.

രാവിലെ എഴുന്നേറ്റു പ്രഭാത കാര്യങ്ങൾ കഴിഞ്ഞു ജോലിക്കുപോയി,വീണ്ടും ഭവനത്തിൽ വന്നു കിടന്നു രാവിലെ എഴുന്നേറ്റു. ഇതിങ്ങനെ തുടർന്നുകൊണ്ട് ഇരുന്നു, എന്നാൽ ഭൂമിയിൽ ഉണ്ടായ വ്യതിയാനങ്ങൾ, സൂര്യന് ഉണ്ടായ വ്യതിയാനങ്ങൾ ആകാശങ്ങളിൽ നടക്കുന്ന  അത്ഭുതങ്ങൾ, ആരറിഞ്ഞു ആരു കണ്ടു??? ടെക്നോളജി മനുഷ്യനെ ദൈവത്തിൽനിന്നുമകറ്റി കാരണം ഇന്ന് എല്ലാം ഒരു വിരൽത്തുമ്പിൽ. ടെക്നോളജി വർദ്ധിച്ചപ്പോൾ മനുഷ്യന് ദൈവത്തെ ആവശ്യം ഇല്ലാതെയായി. ആയിരം വർഷം മുൻപ് മനുഷ്യൻ മഴപെയ്യാൻ വേണ്ടി പ്രാർത്ഥിക്കുമായിരുന്നു, മഴപെയ്തു കഴിഞ്ഞാൽ അവർ ദൈവത്തിനു നന്ദി പറയും, എന്നാൽ ഇന്നത്തെ മനുഷ്യന് അതിന്റെ ആവശ്യം ഇല്ലല്ലോ…..!! കാരണം ഭൂമിയിലെ എല്ലാ വ്യതിയാനങ്ങളും അവർ പഠിക്കുകയും, കാലാവസ്ഥയെ പോലും പ്രവചിച്ചു പറയാനുള്ള  ടെക്നോളജി അവരുടെ കൈയിൽ ആയിക്കഴിഞ്ഞു, പിന്നെ എന്തിനു ദൈവം.

“New Generation of mobile technology 5G” വന്നു കഴിഞ്ഞു. അതിനുമുൻപ് “Artificial Intelligence” (അഥവാ കൃത്രിമ ബുദ്ധി) യെ കുറിച്ച് നാം അറിഞ്ഞിരിക്കണം. 1965 ൽ ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത് ജോൺ മാക്‌കാർത്തി ആണ്. യന്ത്രങ്ങൾക്ക് മനുഷ്യന്റെ അതെ കഴിവുകൾ കൊടുക്കുക അതാണ് ഇതിന്റെ ഉദ്ദേശം. മനുഷ്യനെപ്പോലെ തന്നെ ചിന്തിക്കാനും പ്രവർത്തിക്കാനും ഇതിനു കഴിവ് ലഭിക്കും. ഇതു മനുഷ്യരാശിക്ക് തന്നെ വെല്ലുവിളി ആകുകയും ചെയ്യും. ഇന്ന് മൊബൈലിൽ ഈ സംവിധാനം ആയി കഴിഞ്ഞു, 2024ൽ ഇതു പൂർണമായും  ലോകത്തു ഇടംപിടിക്കും എന്നുള്ളത് സത്യമായ കാര്യം ആണ്.

മനുഷ്യന്റെ ഹൃദയമിടിപ്പ്, കോശികളുടെ പ്രവർത്തനം, തലചോറിന്റെ പ്രവർത്തനം, ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ മനുഷ്യനെ നിയന്ത്രിക്കാൻ ഈ ടെക്നോളജിയ്ക്ക് കഴിയും എന്ന് മറന്നുപോകരുത് 5th generation ടെക്നോളജി ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞാൽ ഭൂമി മ്ലേച്ചതയാൽ നിറഞ്ഞു ദൈവഭയം ഇല്ലാതെ പോകും എന്നതിന് ഒരു സംശയവും വേണ്ട….മൂഢന്മാർ ആയ ജനങ്ങൾ ടെക്നോളോജിയുടെ പിറകെ പോകുമ്പോൾ, ദൈവത്തിന്റെ ജനമായ നാമോരോരുത്തരും മനസിലാക്കണം കർത്താവിന്റെ വരവ് അടുത്ത് എന്ന്. മനുഷ്യൻ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും ദൈവത്തിനു എതിരായുള്ള വിപ്ലവത്തെ സൂചിപ്പിക്കുന്നു. ഇന്റർനെറ്റിന്റെ അമിത ഉപയോഗം നിങ്ങളുടെ വിശ്വാസത്തെ തകർക്കും എന്ന് നിങ്ങൾ മറക്കരുത്.

post watermark60x60

സഭാസമൂഹങ്ങളിൽ ഇതേ യുക്തി പ്രയോഗിക്കുന്നു.ഒരു ആത്മീയ ഉപദേശം അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കാൻ പോകുന്നതിനു പകരം മിക്ക ആളുകളും ഇപ്പോൾ ഇൻറർനെറ്റിൽ തെരയുന്ന കാലം ആണ്. ഇന്റർനെറ്റും സാങ്കേതികവിദ്യയും തികച്ചും മോശമല്ലെങ്കിലും, മനുഷ്യന്റെ അമിത ഇടപെടൽ മൂലം നശിച്ചുകൊണ്ടിരിക്കുന്നു. ഭൂരിഭാഗം യൗവനക്കാരും ഇന്റർനെറ്റ് എന്ന്‌ പറയുന്ന പൈശാചികവലയത്തിൽ അകപ്പെട്ട അവസ്ഥയാണ്.

എല്ലാ ടെക്നോളജിയും മനുഷ്യന് വളരെ ഫലപ്രദമാണ് എന്നാൽ അതിന്റെ നല്ലവശം തെരഞ്ഞെടുക്കാതെ ചീത്തവശം ഏറ്റെടുക്കുകയും ദൈവകോപത്തിനു ഇരയാകുകയും ചെയുന്നു. ദൈവം നമ്മൾക്ക് ജ്ഞാനം ഉപദേശിച്ചുതന്നതു മൂഢൻ ആയി നടക്കുവാൻ അല്ല, കാര്യങ്ങളെ വിവേകിച്ചറിഞ്ഞു നല്ലവഴി തെരഞ്ഞെടുക്കുവാൻ വേണ്ടിയാണ്. നമ്മുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നമുക്ക്‌ പല പ്രശ്നങ്ങളും പരിഹരിക്കാം പക്ഷേ അതേ സാങ്കേതികവിദ്യയാൽ പുതിയ പ്രശ്നങ്ങളും സൃഷ്ടിക്കാം.

നന്മയ്ക്കുള്ള മികച്ച സാങ്കേതികവിദ്യകൾ പോലും ദുരുപയോഗം ചെയ്യപ്പെടാം. ടെക്നോളജിയിൽ വർദ്ധനവുണ്ടാകുന്നത് അവസാന സമയത്തിന്റെ ഒരു ലക്ഷണമാണെന്നു അനേകർ അഭിപ്രായപ്പെടുന്നു, ദാനിയേൽ 12-4 “നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടച്ചു പുസ്തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.”. ഈ വാക്യം വായിക്കുമ്പോൾ അത് നമ്മൾക്ക് പൂർണ്ണമായും മനസ്സിലാകും. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

-ADVERTISEMENT-

-ADVERTISEMENT-

You might also like