കുമ്പനാട് : സംസ്ഥാന പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പുനരധിവാസ പദ്ധതിക്ക് പാസ്റ്റർ ഫിലിപ്പ് പി. തോമസിന്റെ കുടുംബത്തിന്റെ വകയായി നൽകിയ ഒരു ലക്ഷം രൂപയിൽ നിന്നും ആദ്യഗഡുവായ 40000 രൂപ മലബാർ മേഖലയ്ക്കായി ഇന്ന് ഐ.പി.സി. ചക്കാലക്കുത്ത് സഭയിൽ വച്ച് വിതരണം ചെയ്ത് തുടക്കം കുറിച്ചു.

പാസ്റ്റർ ഫിലിപ്പ് പി. തോമസ്, സണ്ടേസ്കൂൾ ഡെപ്യൂട്ടി ഡയറക്ടർ പാസ്റ്റർ സാം വർഗീസ്, മലബാർ മേഖല സെക്രട്ടറി പാസ്റ്റർ ബിജോയി കുര്യാക്കോസ്, സംസ്ഥാന പി.വൈ.പി.എ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, പാസ്റ്റർമാരായ എബ്രഹാം ജെയിംസ്, കെ.സി. സ്കറിയാ, വി.ജി. മനോജ്, കെ.വി. ജേക്കബ്, ജെയിംസ് വർക്കി എന്നിവർ പങ്കെടുത്തു.